+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദുബായിയിൽ പേരന്‍റിംഗ് സെമിനാർ സംഘടിപ്പിച്ചു

ദുബായ്: ഐപിസി ഫിലാഡൽഫിയ ചർച്ച് പിവൈപിഎ ആഭിമുഖ്യത്തിൽ ദുബായ് ട്രിനിറ്റി ചർച്ച് ഹാളിൽ പേരന്‍റിംഗ് സെമിനാർ നടത്തി. പ്രഭാഷകനും എഴുത്തുകാരനുമായ ഡഗ്ലസ് ജോസഫ് ബിബ്ലിക്കൽ പേരന്‍റിംഗ് എന്ന വിഷയത്തിൽ സംസ
ദുബായിയിൽ പേരന്‍റിംഗ് സെമിനാർ സംഘടിപ്പിച്ചു
ദുബായ്: ഐപിസി ഫിലാഡൽഫിയ ചർച്ച് പിവൈപിഎ ആഭിമുഖ്യത്തിൽ ദുബായ് ട്രിനിറ്റി ചർച്ച് ഹാളിൽ പേരന്‍റിംഗ് സെമിനാർ നടത്തി. പ്രഭാഷകനും എഴുത്തുകാരനുമായ ഡഗ്ലസ് ജോസഫ് ബിബ്ലിക്കൽ പേരന്‍റിംഗ് എന്ന വിഷയത്തിൽ സംസാരിച്ചു.

പുതുതലമുറ പേരന്‍റിംഗ് മാതാപിതാക്കൾക്ക് കനത്ത വെല്ലുവിളി ഉയർത്തുന്നതായും മക്കളെ പ്രകോപിപ്പിക്കുന്ന രീതിയിലുള്ള ശിക്ഷണങ്ങൾ ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഉപദേശങ്ങളെക്കാളേറെ കുട്ടികൾക്ക് ആവശ്യം അനുകരിക്കാവുന്ന മാതൃകകളാണ്. കുട്ടികളെ ദൈവഭയം ഉള്ളവരായി വളർത്തിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

സഭാ സീനിയർ ജി. ഗീവർഗീസ്, ജോയ് ഫിലിപ്പ്, ഒ. കുഞ്ഞുമോൻ, തോമസ് ജോർജ്, പിവൈപിഎ ഭാരവാഹികളായ സോണി, റെജി എബ്രഹാം. ബെഥേൽ മാത്യു, പ്രിൻസ് ജോണ്‍, ജോബിൻ ഫിലിപ്പ്, ജോബി എം. തോമസ് എന്നിവർ നേതൃത്വം നല്കി.