+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സണ്ണി കോന്നിയൂർ 2017-ലെ അമേരിക്കൻ കർഷകശ്രീ

ന്യൂയോർക്ക്: ന്യൂയോർക്ക് കേന്ദ്രമായി ആണ്ടുതോറും നടത്തിവരാറുള്ള കർഷകശ്രീ അവാർഡിനു സ്റ്റാറ്റൻഐലന്‍റിൽ നിന്നുള്ള സണ്ണി കോന്നിയൂർ ഒന്നാം സമ്മാനം നേടി കർഷകശ്രീ അവാർഡിന് അർഹനായി. രണ്ടാം സ്ഥാനം എൽമോണ്ടി
സണ്ണി കോന്നിയൂർ 2017-ലെ അമേരിക്കൻ കർഷകശ്രീ
ന്യൂയോർക്ക്: ന്യൂയോർക്ക് കേന്ദ്രമായി ആണ്ടുതോറും നടത്തിവരാറുള്ള കർഷകശ്രീ അവാർഡിനു സ്റ്റാറ്റൻഐലന്‍റിൽ നിന്നുള്ള സണ്ണി കോന്നിയൂർ ഒന്നാം സമ്മാനം നേടി കർഷകശ്രീ അവാർഡിന് അർഹനായി. രണ്ടാം സ്ഥാനം എൽമോണ്ടിൽ നിന്നുള്ള റോയി മാത്യുവും, മൂന്നാം സ്ഥാനം ന്യൂഹൈഡ് പാർക്കിൽ നിന്നുള്ള തോമസ് കോലടിയും നേടി.

പൂഞ്ഞാർ എം.എൽ.എ പി.സി ജോർജിനു ആദ്യകാല കേരളാ കോണ്‍ഗ്രസുകാർ കേരളാ കൾച്ചറൽ അസോസിയേഷൻ സെന്‍ററിൽ വച്ചു നൽകിയ സ്വീകരണ യോഗത്തിൽ അദ്ദേഹം സമ്മാന ദാനം നിർവഹിച്ചു.

കർഷക പാരന്പര്യം അമേരിക്കയിലും നിലനിർത്തുന്നതിനു ഇവിടെയുള്ള മലയാളികൾ കാണിക്കുന്ന താത്പര്യം അഭിനന്ദനം അർഹിക്കുന്നുവെന്നു വർക്കി ഏബ്രഹാം സ്പോണ്‍സർ ചെയ്ത ട്രോഫി സണ്ണി കോന്നിയൂരിനു നൽക്കൊണ്ട് പ്രസ്താവിച്ചു.



അഡ്വ. സക്കറിയാ കരുവേലിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഫിലിപ്പ് മഠത്തിൽ സ്വാഗതം ആശംസിച്ചു. ആശംസകൾ അർപ്പിച്ചുകൊണ്ട് വർഗീസ് കളത്തിൽ, അപ്പുക്കുട്ടൻ പിള്ള, ഷിനോ മറ്റം, അലക്സ്, ഡോ. ജേക്കബ് തോമസ് എന്നിവർ സാംസാരിച്ചു. കുഞ്ഞ് മാലിയിൽ നന്ദി പ്രകാശിപ്പിച്ചു. വിഭവസമൃദ്ധമായ സദ്യയോടെ യോഗം അവസാനിച്ചു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം