ലണ്ടൻ: ബ്രെക്സിറ്റ് നടപ്പാകുന്പോൾ യൂറോപ്യൻ യൂണിയനു നൽകാനുള്ള തുക ഇരുപതു ബില്യണ്‍ യൂറോയിൽ ഉറപ്പിക്കാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ ശ്രമം. ഇതോടെ യൂറോപ്യൻ യൂണിയനുമായി ഈ വിഷയത്തിൽ തുടരുന്ന തർക്കത്തിന് ഒരു പരിധി വരെ അയവു പ്രതീക്ഷിക്കുന്നു.
ഈ തുകയുടെ കാര്യത്തിലാണ് ചർച്ച വഴിമുട്ടി നിൽക്കുന്നത്. 60 ബില്യണ്‍ യൂറോയാണ് ബ്രിട്ടൻ നൽകേണ്ടതെന്ന നിലപാടാണ് യൂറോപ്യൻ യൂണിയൻ നേരത്തെ സ്വീകരിച്ചിരുന്നത്. എന്നാൽ യുകെ മുന്നോട്ടു വയ്ക്കുന്ന വാഗ്ദാനത്തിൽ ദീർഘകാല ബാധ്യതകൾ ഉൾപ്പെടാത്തതിനാൽ ഈ തുകയുടെ കാര്യത്തിൽ ഇനി ചർച്ച പുരോഗമിക്കുമെന്നാണ് വിലയിരുത്തൽ. വ്യാപാര കരാർ അടക്കമുള്ള വിഷയങ്ങളിലാണ് ഇനി തർക്കം നിലനിൽക്കുന്നത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ബ്രെക്സിറ്റ് ഡീൽ: തെരേസയുടെ വാഗ്ദാനം 20 ബില്യണ്‍ യൂറോ
10:27 PM Sep 22, 2017 | Deepika.com