ഡബ്ലിൻ: ഇഞ്ചിക്കോർ സീറോ മലബാർ കൂട്ടായ്മയിൽ പരി. കന്യകാമറിയത്തിന്റെയും വി. അൽഫോൻസാമ്മയുടേയും തിരുനാളും, സണ്‍ഡേ സ്കൂൾ വാർഷികവും സെപ്റ്റംബർ 24 ഞായറാഴ്ച ഇഞ്ചിക്കോർ മേരി ഇമ്മാക്കുലേറ്റ് ദേവാലയത്തിൽ ഭക്ത്യാദരപൂർവ്വം ആഘോഷിക്കുന്നു.സെപ്റ്റംബർ 24 ഞായറാഴ്ച വൈകിട്ട് മൂന്നിന് ഫാ . റോബിൻ കുറുമുള്ളിൽ മുഖ്യകർമ്മികത്വം വഹിക്കുന്ന വിശുദ്ധ കുർബാനയോടെ തിരുനാൾ കർമങ്ങൾക്ക് ആരംഭം കുറിക്കും.
ദിവ്യബലിയ്ക്കുശേഷം പരി. കന്യകാമറിയത്തിന്റെയും വി. അൽഫോൻസാമ്മയുടേയും തിരുസ്വരൂപങ്ങൾ വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും ലദീഞ്ഞും തിരുന്നാൾ നേർച്ചയും ഉണ്ടായിരിക്കും. വൈകുന്നേരം 5 30 ന് വാർഷികദിനാഘോഷ പരിപാടികൾ ആരംഭിക്കും. കുട്ടികളുടേയും മുതിർന്നവരുടേയും വിവിധ കലാപരിപാടികൾ, സമ്മാനദാനം. സ്നേഹവിരുന്നോട് കൂടി പരിപാടികൾ സമാപിക്കും.
തിരുന്നാൾ ആഘോഷങ്ങളിൽ ഭക്തിപൂർവ്വം പങ്കുചേരാൻ ഏവരേയും സ്നേഹപൂർവം ക്ഷണിക്കുന്നതായി സീറോ മലബാർ സഭാ ചാപ്ല്യൻമാരായ ഫാ. ആന്റണി ചീരംവേലിൽ എംഎസ്ടി, ഫാ. ജോസ് ഭരണികുളങ്ങര എന്നിവർ അറിയിച്ചു.
റിപ്പോർട്ട്: ജെയ്സണ്‍ ജോസഫ്
ഇഞ്ചിക്കോർ സീറോ മലബാർ കാത്തോലിക് കമ്യൂണിറ്റിയിൽ കന്യകാമറിയത്തിന്റെയും അൽഫോൻസാമ്മയുടേയും തിരുന്നാൾ ഞായറാഴ്ച
10:14 PM Sep 22, 2017 | Deepika.com