വെസ്റ്റ് സസെക്സ്: നവസുവിശേഷവൽക്കരണരംഗത്ത് സ്വർഗീയ സ്പന്ദനമായി മാറിക്കൊണ്ട് കുട്ടികൾക്കായി മുഴുവൻസമയ പ്രത്യേക ശുശ്രൂഷകളുമായി സെഹിയോൻ യൂറോപ്പ് ഡയറക്ടർ റവ. ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തിൽ ദേശ ഭാഷാ വ്യത്യാസമില്ലാതെ സുവിശേഷവൽക്കരണം സാധ്യമാക്കുക എന്ന ലക്ഷ്യം മുൻനിർത്തിക്കൊണ്ടുള്ള ഇംഗ്ലീഷ് ധ്യാന ശുശ്രൂഷ 'തണ്ടർ ഓഫ് ഗോഡ് ' 24ന് ഞായറാഴ്ച വെസ്റ്റ് സസെക്സിലെ ക്രോളിയിൽ നടക്കും.
വിവിധങ്ങളായ ഭാഷകളും സംസ്കാരവും ഇടകലർന്ന യൂറോപ്പിൽ സുവിശേഷവൽക്കരണത്തിന്റെ വലിയ അടയാളമായി മാറിക്കൊണ്ട് അത്ഭുതകരമായ വിടുതലും രോഗശാന്തിയും പകർന്ന് അനേകരെ വിശ്വാസ ജീവിതത്തിലേക്ക് നയിക്കുന്ന തണ്ടർ ഓഫ് ഗോഡ് ഉച്ചയ്ക്ക് 1 മുതൽ വൈകിട്ട് 5 വരെയാണ് നടക്കുക .കുട്ടികൾക്ക് പ്രത്യേക ക്ലാസുകൾ കിഡ്സ് ഫോർ കിംഗ്ഡം ടീം നയിക്കും .
അരുന്ധൽ & ബ്രൈറ്റണ് അതിരൂപതാ ബിഷപ്പ് റിച്ചാർഡ് മോത്തിന്റെ അനുഗ്രഹാശീർവാദത്തോടെ നടത്തപ്പെടുന്ന കണ്‍വൻഷനിലേക്ക് വിവിധ പ്രദേശങ്ങളിൽനിന്നും വാഹനസൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
ക്രോളിയിലെ സെന്റ് വിൽഫ്രഡ് കാത്തലിക് സ്കൂളിലാണ് ( ST.WILFRED WAY, RH 11 8 PG) കണ്വൻഷൻ നടക്കുക. ആരാധന, വചനപ്രഘോഷണം, കുന്പസാരം, സ്പിരിച്വൽ ഷെയറിംഗ് തുടങ്ങിയ ശുശ്രൂഷകൾ കണ്‍വൻഷന്റെ ഭാഗമാകും. ഏറെ അനുഗ്രഹീതമായ ഈ പരിശുദ്ധാത്മാഭിഷേക കണ്‍വൻഷനിലേക്ക് സംഘാടകർ ഏവരെയും ക്ഷണിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്: ബിജോയ് ആലപ്പാട്ട്.07960000217.
റിപ്പോർട്ട്: ബാബു ജോസഫ്
ഫാ.സോജി ഓലിക്കൽ നയിക്കുന്ന ധ്യാന ശുശ്രൂഷ 'തണ്ടർ ഒഫ് ഗോഡ് ' ക്രോളിയിൽ ഞായറാഴ്ച
10:12 PM Sep 22, 2017 | Deepika.com