കുവൈത്ത് സിറ്റി: മേഖലയിലെ തർക്കങ്ങൾ പരിഹരിക്കുന്നതിനും മധ്യസ്ഥതയ്ക്കും പ്രശ്നപരിഹാരത്തിനും രാജ്യം എന്നും മുന്നിലുണ്ടാകുമെന്ന് കുവൈത്ത് പ്രധാനമന്ത്രി ഷെയ്ഖ് ജാബർ അൽ മുബാറക് അൽ ഹമദ് അൽ സബാഹ്. സമാധാനം കാംക്ഷിക്കുന്ന രാജ്യമാണ് കുവൈത്ത്. ഭീകരതെയും തീവ്രവാദത്തെയും ശക്തമായി തന്നെ എതിർക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. യുഎൻ ആസ്ഥാനത്ത് ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി.
മ്യാ·റിലെ റോഹിംഗ്യൻ മുസ്ലീങ്ങൾക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കാൻ അടിയന്തര നടപടിയുണ്ടാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഒരു ജനവിഭാഗത്തിന് ലഭിക്കേണ്ട മാന്യമായ ജീവിതവും മനുഷ്യാവകാശങ്ങളുമാണ് ബർമ്മൻ ഭരണകൂടവും ബുദ്ധിസ്റ്റുകളും റോഹിങ്ക്യകൾക്ക് തടയുന്നത്. കാര്യങ്ങൾ ഈ നിലയിലെത്തിയിട്ടും ഈ വിഷയത്തിൽ അന്താരാഷ്ട്രതലത്തിൽ ശക്തമായ ഇടപെടൽ ഉണ്ടാവാത്തതിൽ പ്രധാനമന്ത്രി ഉത്കണ്ഠ പ്രകടിപ്പിച്ചു.
പലസ്തീന്റെ നിയമപരമായ അവകാശങ്ങൾ അംഗീകരിക്കുന്നതിനുള്ള യുഎൻ പ്രമേയം നടപ്പാക്കാൻ ഇസ്രയേലിനുമേൽ യുഎൻ രക്ഷാസമിതിയും രാജ്യാന്തര സമൂഹവും സമ്മർദം ചെലുത്തണം. കിഴക്കൽ ജറുസലം ആസ്ഥാനമായുള്ള പലസ്തീൻ രാജ്യത്തിന് അംഗീകാരവും നൽകണമെന്നും പ്രധാനമന്ത്രി പറഞ്ഞു. തീവ്രവാദി ആക്രമണങ്ങളിൽ തകർന്ന ഇറാഖിലെ നഗരങ്ങൾ പുനർനിർമ്മിക്കുന്നതിനുള്ള അന്താരാഷ്ട്ര സമ്മേളനത്തിന് കുവൈത്ത് ആതിഥ്യം വഹിക്കുമെന്ന് ശൈഖ് ജാബിർ അറിയിച്ചു. അടുത്ത വർഷം ഏറ്റെടുക്കുന്ന യുഎൻ രക്ഷാസമിതിയിലെ താൽക്കാലിക അംഗത്വം രാജ്യത്തിന് കിട്ടിയ അംഗീകാരമാണ് . ലോകത്തിലെ സമാധാനം നിലനിർത്തുന്നതിനും രാഷ്രങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സുതാര്യത പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾക്ക് രക്ഷാസമിതിയിൽ കുവൈത്ത് നേതൃത്വം നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍