കുവൈത്ത് സിറ്റി: വെൽഫെയർ കേരള കുവൈത്ത് അബൂഹലീഫ യൂണിറ്റ് കേരള സർക്കാരിന്റെ മദ്യനയത്തിനെതിരെ പ്രതിഷേധ സംഗമവും ഗൗരി ലങ്കേഷ് അനുസ്മരണവും സംഘടിപ്പിച്ചു. മഞ്ജു മോഹൻ മുഖ്യപ്രഭാഷണം നടത്തി.
തീവ്ര ഹിന്ദു വർഗീയതയെയും മനുഷ്യാവകാശലംഘനങ്ങളെയും എഴുത്തുകളിലൂടെ ശക്തിയുക്തം നേരിട്ടതുകൊണ്ടും ഫാഷിസ്റ്റുകൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചതു കൊണ്ടുമാണ് മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന് ദാരുണാന്ത്യം ഏറ്റുവാങ്ങേണ്ടി വന്നതെന്ന് അവർ പറഞ്ഞു. മദ്യനയത്തിൽ കേരള സർക്കാർ കോർപറേറ്റ് ശക്തികൾക്കൊപ്പം നിൽക്കുന്ന പ്രവണത തിരുത്തേണ്ടതാണെന്ന് വെൽഫെയർ കേരള കുവൈത്ത് കേന്ദ്ര പ്രതിനിധി അൻവർ സാദത്ത് പറഞ്ഞു. അബൂഹലീഫ യൂനിറ്റ് പ്രസിഡൻറ് അജിത് കുമാർ യോഗം നിയന്ത്രിച്ചു. നിയാസ് ഇസ്ലാഹി, ബാസിത് പാലോറ, സലീജ് എന്നിവർ സംസാരിച്ചു. ഷംഷീർ സ്വാഗതവും മുഹമ്മദ് അലി നന്ദിയും പറഞ്ഞു.
റിപ്പോർട്ട്: സലിം കോട്ടയിൽ