ഡാളസ്: മാർത്തോമ സഭയുടെ നോർത്ത് അമേരിക്ക യൂറോപ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന നാലാമത് നാഷണൽ സീനിയർ ഫെലോഷിപ്പ് കോണ്‍ഫറൻസ് ഡാളസ് ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമ ഇടവക ഓഡിറ്റോറിയത്തിൽ നടന്ന പ്രൗഡഗംഭീര ചടങ്ങിൽ ഭദ്രാസനാധിപൻ ബിഷപ് ഡോ. ഐസക് മാർ ഫിലക്സിനോസ് ഉദ്ഘാടനം ചെയ്തു.
|സെപ്റ്റംബർ 20 ബുധനാഴ്ച മുതൽ 23 ശനിയാഴ്ച വരെ നടത്തപ്പെടുന്ന കോണ്‍ഫറൻസിൽ ഭദ്രാസനത്തിന്റെ വിവിധ ഇടവകകളിൽ നിന്നായി 450ൽപരം പ്രതിനിധികളും വൈദീകരും പങ്കെടുക്കുന്നുണ്ട്. എന്റെ സംവത്സരങ്ങളോട് ജീവിതത്തെ ചേർക്കുവാൻ ഈ മലയും ഞാൻ ഏറ്റെടുക്കുന്നു (Claiming the Mountain Adding Life to years) എന്ന ബൈബിളിലെ കാലെബിന്റെ വാക്കുകളാണ് കോണ്‍ഫറൻസിന്റെ മുഖ്യചിന്താവിഷയം.
പ്രമുഖ ധ്യാനഗുരുവും ഫാമിലി കൗണ്‍സിലിംഗിലെ ആചാര്യനുമായ ഫാ. ജോസഫ് പുത്തൻപുരക്കൽ, റവ. ഏബ്രഹാം സ്കറിയ, റവ. പി. സി. സജി, റവ. മാത്യു ശാമുവേൽ, റിൻസി മാത്യു, പ്രീന മാത്യു എന്നിവരാണ് വിവിധ ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്. ജനറൽ കണ്‍വീനർ തോമസ് മാത്യുവിന്റെ നേതൃത്വത്തിൽ ഈശോ മാളിയേക്കൽ, തോമസ് സക്കറിയ, എബ്രഹാം മാത്യു, അലക്സ് ചാക്കോ, ചാക്കോ ജോണ്സണ്, വിജയ രാജു, ലീല അലക്സാണ്ടർ, ബാബു സി. മാത്യു, ഏബ്രഹാം മാത്യു, ജോജി ജോർജ്, മറിയാമ്മ ഡാനിയേൽ, സി. എം. മാത്യു എന്നിവരാണ് കോണ്‍ഫറൻസിന്റെ വിവിധ കമ്മിറ്റികൾക്ക് നേതൃത്വം നൽകുന്നത്.
റിപ്പോർട്ട്: ഷാജി രാമപുരം