ബർഗൻഫീൽഡ്, ന്യൂജേഴ്സി: കേരളസമാജം ഓഫ് ന്യൂജേഴ്സിയുടെ ഓണാഘോഷം സെപ്റ്റംബർ ഒന്‍പതിന് കോണ്‍ലോൻ ഹാളിൽ വച്ചു നടത്തപ്പെട്ടു. കേരളത്തനിമയിൽ ഓണക്കോടികളണിഞ്ഞെത്തിയ കേരളമക്കൾക്ക് ഗൃഹാതുരസ്മരണകുളുണർത്തിയായിരുന്നു കേരളസമാജം ഓഫ് ന്യൂജേഴ്സിയുടെ ഓണോത്സവം. ബർഗൻഫീൽഡിലെ ഗ്രാൻറ് റെസ്റ്റോറന്റാണ് ഓണസദ്യ ഒരുക്കിയത്.
രണ്ടരയോടെ ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടെയും അകന്പടിയോടെ മാവേലിയും വിശിഷ്ഠാതിഥികളും വേദിയിലേക്ക് ഘോഷയാത്രയായി ആനയിക്കപ്പെട്ടു. മയൂര സ്കൂൾ ഓഫ് ആർട്ട്സ് കലാകാരികളായ നേഹ ചന്ദ്രോത്ത്, ഡിയ ചന്ദ്രോത്ത്, ആഞ്ജലി തോമസ്, അഞ്ജലി ഹരികുമാർ, ആഞ്ജലിന ജോബ്, മായ പ്രസാദ്, അനീസ ചെറിയാൻ എന്നിവർ ചേർന്ന് അവതരിപ്പിച്ച തിരുവാതിര ഉന്നതനിലവാരം പുലർത്തി. ആലിസനും അലീനയും ഇന്ത്യയുടെ ദേശീയ ഗാനവും ആൻസി അമേരിക്കൻ ദേശീയ ഗാനവും ആലപിച്ചു.
||തുടർന്ന് ന്യൂമിൽഫോർഡ് ടൗണ്‍ഷിപ്പ് മേയർ ആൻ സബ്രീസിയും കൗണ്‍സിലംഗങ്ങളും മറ്റു വിശിഷ്ടാതിഥികളും കേരളസമാജം ഭാരവാഹികളും ചേർന്ന് ഭദ്രദീപം തെളിയിച്ചു. മേയർ സബ്രീസി തന്റെ ആശംസാ പ്രസംഗത്തിൽ ഇത്രയും വർണശബളവും മനോഹരവുമായ ചടങ്ങിൽ പങ്കെടുക്കാനായത് ഭാഗ്യമായി കരുതുന്നുവെന്നും കേരളത്തിന്റെ സംസ്കാരവും പാരന്പര്യവും നിലനിർത്താൻ കേരളസമാജം നടത്തുന്ന പ്രവർത്തനങ്ങൾ അനുകരണീയമാണെന്നും പറഞ്ഞു. കേരളസമാജത്തിന്റെ കമ്യൂണിറ്റി സർവീസ് അവാർഡ് നേടിയ ഷിജോ പൗലോസിനും, ഏറ്റവും കൂടുതൽ മാർക്കു നേടി മലയാളം ലെവൽ 3 പൂർത്തിയാക്കിയ നേഹ ചന്ദ്രോത്തിനുമുള്ള പുരസ്കാരം മേയർ നൽകി. റിതു സുബാഷ് ആലപിച്ച ഓണപ്പാട്ട് ആസ്വാദ്യമായിരുന്നു. മയൂര സ്കൂൾ ഓഫ് ഡാൻസ് അവതരിപ്പിച്ച രണ്ടു നൃത്ത രൂപങ്ങൾ പ്രൊഫഷണൽ നിലവാരം പുലർത്തി.
സ്വപ്ന രാജേഷ്(പ്രസിഡൻറ്, കേരള അസോസിയേഷൻ ഓഫ് ന്യൂജേഴ്സി) ഷിനോ ജോസഫ്(പ്രസിഡൻറ് യോങ്കേഴ്സ് മലയാളി അസോസിയേഷൻ) ജോസ് ഏബ്രഹാം(മലയാളി അസോസിയേഷൻ ഓഫ് സ്റ്റാറ്റൻ ഐലൻഡ്) ജോണ്‍ സി. വർഗീസ്(സലിം, ഫോമ പ്രസിഡൻറ് സ്ഥാനാർത്ഥി) മധു കൊട്ടാരക്കര(പ്രസിഡൻറ്, ഇന്ത്യ പ്രസ് ക്ലബ്) മിത്രാസ് രാജൻ, മിത്രാസ് ഷിരാസ്(ഫ്ലവേഴ്സ് ടി.വി.) ജോസഫ് ഇടിക്കുള( സംഗമം പത്രം), ഷിജോ പൗലോസ്(ഏഷ്യാനെറ്റ് ടി.വി.) ബിന്ദ്യ ശബരി( മയൂര സ്കൂൾ ഓഫ് ആർട്ട്സ്) എന്നിവർ സന്നിഹിതരായിരുന്നു.
റിപ്പോർട്ട്: വർഗീസ് പ്ലാമ്മൂട്ടിൽ