റിയാദ്: രണ്ടര മാസമായി നടന്നുവരുന്ന കെഎംസിസി സെൻട്രൽ കമ്മറ്റി സോക്കർ ഫുട്ബോൾ മേളയുടെ കലാശ പോരാട്ടം സെപ്റ്റംബർ 22ന് വെളളിയാഴ്ച വൈകുന്നേരം 6.30ന് അരങ്ങേറും. ഓൾഡ് ഖർജ് റോഡിൽ അൽ ഇസ്ഖാൻ ഗ്രൗണ്ടിൽ മത്സരം ആവേശകരമാക്കാൻ വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി അറിയിച്ചു.
മുസ്ലിം ലീഗ് നേതാവും രാജ്യസഭാ അംഗവുമായ പി.വി അബ്ദുൽ വഹാബ്, സിനിമാ താരം ഹരിശ്രീ അശോകൻ എന്നിവർ അതിഥികളായി പങ്കെടുക്കും. ആയിരം കഐംസിസി വളന്റിയർമാർ അണിനിരക്കുന്ന മാർച്ച് പാസ്റ്റ്, കലാപരൂപങ്ങൾ, ദഫ് മുട്ട്, കോൽകളി, വിദ്യാർഥികളുടെ കായിക പ്രകടനങ്ങൾ എന്നിവ പരിപാടികൾക്ക് മാറ്റുകൂട്ടും.
എട്ട് ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുത്തത്. ഫൈനൽ മത്സരത്തിൽ ഐബിടെക് ലാന്േറണ് എഫ്സിയും ജിയാന്റ് കന്പ്യൂട്ടർ അസീസിയ സോക്കറും ഏറ്റുമുട്ടും. കെഎംസിസി
മണ്ഡലം കമ്മറ്റികൾക്കു മാത്രമായി സംഘടിപ്പിച്ച മത്സരത്തിൽ വണ്ടൂരിനെ തൃശൂർ നേരിടും. 16 കമ്മറ്റികളാണ് മത്സര രംഗത്ത് ഉണ്ടായിരുന്നത്. വൈകുന്നേരം 4ന് എട്ട് ടീമുകൾ പങ്കെടുക്കുന്ന വടംവലി മത്സരം നടക്കും. റിയാദ് വെറ്ററൻസ്, കെ.എ.സി.സി ഇലവൻ എന്നീ ടീമുകൾ മാറ്റുരക്കുന്ന സൗഹൃദ മത്സരവും ഷൂട്ട്ഒൗട്ടും സമാപനത്തോടനുബന്ധിച്ച് അരങ്ങേറും.
25,000 റിയാൽ പ്രൈസ് മണിയുളള മത്സരം സൗദിയിൽ മലയാളികൾ സംഘടിപ്പിക്കുന്ന ഏറ്റസവും വലിയ ഫുട്ബോൾ മേളയാണ്. എ.ബി.സി കാർഗോ വിന്നേഴ്സ് ട്രോഫിയും സഫാമക്ക റണ്ണറപ് ട്രേഫിയും സമ്മാനിക്കും. റോയൽ ട്രാവൽസ്, സിറ്റി ഫ്ളവർ എന്നീ സ്ഥാപനങ്ങാണ് പ്രൈസ് മണി സമ്മാനിക്കുന്നത്.
റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ