ഫിലഡൽഫിയ: ചെണ്ടവാദ്യമേളങ്ങളുടെ അകന്പടിയോടെ വന്ന മാവേലിയെ എല്ലാവരും ചേർന്ന് വരവേറ്റു. നോർത്ത് ഈസ്റ്റ്ഡേകെയർ അഡ്മിനിസ്ട്രേഷസ് അന്ന ഉഫ്ബർഗ്, അലക്സ് ഉഫ്ബർഗ്, വിശിഷ്ട അതിഥി ഫാ. എം.കെ .കുര്യാക്കോസ് എന്നിവർ ഭദ്രദീപം തെളിയിച്ചു സമ്മേളനം ഉദ്ഘാടനം ചെയ്തു.
||തുടർന്നു മാവേലിയായി വന്ന ജെയിംസ്പീറ്റർ ഏവർക്കും ഓണാശംസ നേർന്നു. ഒട്ടുംവൈകാതെ തന്നെ ഏതൊരുമലയാളിയുടേയും രുചിയോർമ്മകൾ ഉണർത്തുന്ന ഓണസദ്യ ആരംഭിച്ചു. കേരളത്തനിമയാർന്ന ഓണവിഭവങ്ങളും ഗൃഹാതുരത്വമുണർത്തുന്ന ആചാരങ്ങളും പിൻപറ്റിക്കൊണ്ടുള്ള ആ സമൃദ്ധിയുടെ ഇഷ്ടഭോജനം ജനങ്ങൾക്ക് ഏറെ ഹൃദ്യവും ആവേശവുമായി. ഫാ.എം.കെ .കുര്യാക്കോസ് ഓണസന്ദേശം നൽകി. തുടർന്ന് ഡേകെയർ കോഓർഡിനേറ്റർ പി.സി.ചാണ്ടിയും സംസാരിച്ചു.
ടെംപിൾ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ നേഴ്സുമാരായ ഷേർലി ജോസഫ്, ജൂലിയറ്റ് ജോണ്, ഷീബലിയോ, റ്റിസ്സാ തുടിയൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ഹെൽത്ത ്ഫെയർ അംഗങ്ങൾക്ക് ഏറെഅറിവ് പകരുന്നതായിരുന്നു. വിവിധകലാപരിപാടികളോടെ സമാപിച്ച ഓണാഘോഷചടങ്ങുകൾക്ക് ഡേകെയർ സ്റ്റാഫുകളായ ജെയിംസ്പീറ്റർ, വത്സല ജേക്കബ്, സലോമി ചാസി, സജി മാത്യു, പോപ്പിവര്ഗീസ് തുടങ്ങിയവർ നേതൃത്വംനൽകി. സോളമൻ, ആകാശ്, ജിനു തുടങ്ങിയവർ ചെണ്ടമേളങ്ങൾക്കു നേതൃത്വം നൽകി. ഓണപരിപാടികൾക്ക് ഡേകെയർ കോഓർഡിനേറ്റർ പി.സി.ചാണ്ടി എം.സിയായി നേതൃത്വം നല്കി. ഡേകെയർനെ പ്രതിനിധീകരിച്ചു ജോണ് ജോർജ് നന്ദിപ്രകാശനം നടത്തി.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം