ലോസ് ആഞ്ചലസ്: ഒരുകാലത്തു കേരളത്തിലെ നാടകപ്രേമികളെ ആവേശത്തിൽ ഇളക്കിമറിച്ച 'കാട്ടുകുതിര 'എന്ന നാടകം ലോസ് ആഞ്ചലസിലും അരങ്ങേറുന്നു. എസ്എൽ പുരം കഥയും സംഭാഷണവും രചിച്ചു കേരളത്തിലെ നിരവധി വേദികളിൽ നിറഞ്ഞ സദസിൽ പ്രദർശിപ്പിക്കുകയും ചെയ്ത നാടകം പി.ജി വിശ്വഭരൻ സിനിമയാക്കിയപ്പോൾ തീയറ്ററുകളെ പ്രകന്പനം കൊള്ളിച്ച തിലകനെയും മലയാളികൾ മറന്നിട്ടില്ല.
സാൻഫ്രാൻസിക്കോയിലെ ഒരുസംഘം കലാപ്രതിഭകളാണ് സർഗവേദിയുടെ ബാനറിൽ ഈ നാടകം പുനരാവിഷ്കരിക്കുന്നതു. ജോണ് കൊടിയൻ സംവിധാനം നിർവഹിച്ച നാടകം ഇതിനകം അമേരിക്കയിലെ ഏതാനും വേദികളിൽ അവതരിപ്പിച്ചപ്പോൾ ആസ്വാദകരിൽനിന്നും ലഭിച്ച പ്രശംസയും പിന്തുണയും ആത്മവിശ്വാസവും സർഗവേദിയെ കാട്ടുകുതിരയെ ലോസ് ആഞ്ചലസിലേക്കും എത്തിക്കുന്നു.
മലയാളി അസോസിയേഷനായ 'ഒരുമ ' യാണ് ലോസ് ആഞ്ചലസിൽ ഈ നാടകം അവതരിപ്പിക്കാനുള്ള വേദിയൊരുക്കുന്നത്.ഒക്ടോബർ ഏഴിനു ശനിയാഴ്ച വൈകിട്ട് ആറിന് പ്ലസൻഷ്യ പെർഫോമിംഗ് ആർട്സ് സെന്ററിലാണ് നാടകത്തിന്റെ അവതരണം. നാടകം ആസ്വദിക്കുന്നതിനും വിജയിപ്പിക്കുന്നതിനും എല്ലാ നാടകപ്രേമികളെയും കലാസ്വാദകരെയും സ്വാഗതം ചെയ്യുന്നതായി ഒരുമ പ്രസിഡന്റ് ശ്രീലാൽ, സെക്രട്ടറി ബെറ്റി കുരുവിള എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും പ്രവേശനപാസിനും http://www.orumaca.org/ സന്ദർശിക്കുക .