ബെർലിൻ: ജർമനിയുടെ ചാൻസലറായിരുന്ന ഹെൽമുട്ട് സ്മിറ്റിന്റെ സമ്രണാർത്ഥം രണ്ട് യൂറോ നാണയം ഇറക്കുന്നു. സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി നേതാവായിരുന്ന ഹെൽമുട്ട് സ്മിറ്റ് 1974 മുതൽ 1982 വരെ ജർമൻ ചാൻസലർ ആയിരുന്നു. അദ്ദേഹത്തിന്റെ സ്മരണ ജർമൻ ജനങ്ങൾക്കിടയിൽ കൂടുതൽ നിലനിർത്താൻ മകൾ സുസാന്നെ സ്മിറ്റും, ഹംബൂർഗ് ഫൈനാൻസ് സെനറ്റർ പീറ്റർ ടെഷൻഷറും കൂടി ഈ പുതിയ രണ്ടു യൂറോ നാണയത്തിന്റെ മുദ്രണം ആരംഭിച്ചു.
ഡിസംബർ 23 ന് ഹെൽമുട്ട് സ്മിറ്റിന്റെ നൂറാം ജ·ദിനത്തിൽ അദ്ദേഹത്തിന്റെ സ്മരണാർത്ഥം നാണയം അടിക്കാൻ ജർമൻ ഗവണ്മെന്റ് നേരത്തെ തീരുമാനിച്ചിരുന്നു. ഇപ്പോൾ മുപ്പത് മില്യണ്‍ രണ്ട് യൂറോ നാണയങ്ങളാണ് അടിക്കുന്നത്. ഈ പുതിയ രണ്ട് യൂറോ നാണയം ജർമനിയിലുള്ളവരുടെ പേഴ്സുകളിൽ കൊണ്ടു നടന്ന് ഹെൽമുട്ട് സ്മിറ്റിന്റെ സ്മരണ കൂടുതൽ നിലനിർത്താനാകും എന്ന് കരുതുന്നു.
റിപ്പോർട്ട്: ജോർജ് ജോണ്‍
മുൻ ജർമൻ ചാൻസലർ ഹെൽമുട്ട് സ്മിറ്റിന്റെ സമ്രണാർത്ഥം രണ്ട് യൂറോ നാണയം
10:56 PM Sep 20, 2017 | Deepika.com