ബ്രിസ്റ്റോൾ: ഫിഷ്പോണ്ട്സ് സെന്റ് ജോസഫ് ദേവാലയത്തിൽ സീറോ മലബാർ യൂത്ത് മൂവ്മെന്റ്(എസ്എംവൈഎം)ന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 17 ഞായറാഴ്ച നടത്തിയ യുവജനങ്ങളുടെ പ്രഥമ സെമിനാറിന് എസ്എംവൈഎം രൂപതാ യൂത്ത് കോർഡിനേറ്റർ റവ. ഫാ. സിറിൾ ഇടമന എസ്ഡിബിയുടെയും ബ്രിസ്റ്റോൾ കാർഡിഫ് റീജിയണൽ കോർഡിനേറ്റർ റവ. ഫാ. പോൾ വെട്ടിക്കാട്ടിലിന്റെയും നേതൃത്വത്തിൽ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.
എസ്ടിഎസ്എംസിസി ട്രസ്റ്റിമാരായ പ്രസാദ് ജോണ്, ലിജോ പടയട്ടിൽ, എസ്ടിഎസ്എംസിസി യൂത്ത് ലീഗ് കോർഡിനേറ്റർമാരായ ജോർജ് തരകൻ, ജോമോൻ സെബാസ്റ്റ്യൻ, യൂത്ത് ലീഗ് പ്രസിഡന്റ് ഡെന്നീസ് ജോസഫ് എന്നിവർ സാക്ഷ്യം വഹിച്ചു.
ദൈവത്തെയും സഹോദരങ്ങളെയും കേൾക്കുവാനും ശരിയായ വിശ്വാസദർശനത്തിൽ അടിയുറച്ച ബോധ്യങ്ങളോടെ ജീവിത യാഥാർത്ഥ്യങ്ങളെ അഭിമുഖീകരിക്കാനും പരിശീലിപ്പിച്ചുകൊണ്ടുള്ള യുവജനങ്ങളുടെ ഏകദിന സെമിനാർ റവ. ഫാ. സിറിൾ ഇടമന എസ്ഡിബി നയിച്ചു. 40 യുവതിയുവാക്കൾ പങ്കെടുത്ത യൂത്ത് സെമിനാർ യുവജനങ്ങൾക്ക് നവോേ·ഷവും ആത്മീയഉണർവും പകർന്നു നൽകി. പുത്തൻ തലമുറയുടെ പ്രത്യേക താൽപര്യങ്ങളെ കണക്കിലെടുത്ത് പതിവിലും വ്യത്യസ്ഥമായി വിവിധയിനം ആക്ടിവിറ്റിസും ചർച്ചകളും ക്ലാസുകളും യുവജനങ്ങൾക്ക് മാനസികവും സാമൂഹികവും ആത്മീയവുമായ മൂലഭബോധ്യങ്ങൾ ഉളവാക്കുന്നതായിരുന്നു.
പുതിയ വർഷത്തേക്കുള്ള കോർഡിനേറ്റർമാർ: ഡെന്നീസ് സെബാസ്റ്റ്യൻ, ബെർത്തി ജോസഫ്
എക്സിക്യൂട്ടീവ് മെന്പർമാർ: ജെൻസൻ റോയി, ആൽവിൻ തോമസ്, റോസന ഈശ്വർപ്രസാദ്, അനീറ്റ ബാസിൽ, നീൽ റോയ്, ഡൊമനിക്, ട്രീസ എന്നിവരെ സമ്മേളനത്തിൽ വച്ചു തെരഞ്ഞെടുത്തു.ബ്രിസ്റ്റോൾ ബാത്ത് റീജിയണിന്റെ കീഴിലുള്ള എല്ലാ യുവജനങ്ങളേയും ഏകോപിപ്പിച്ചു പുതിയ കർമപരിപാടികൾക്കു രൂപം കൊടുത്ത് വിജയകരമായി മുന്നോട്ടു കൊണ്ടുപോകുകയെന്നത് തങ്ങളുടെ ഉത്തരവാദിത്വമെന്ന് പുതിയ ഭാരവാഹികൾ വ്യക്തമാക്കി.
രാവിലെ 9.30ന് ആരംഭിച്ചു ഉച്ചഭക്ഷണത്തിനുശേഷം രണ്ടിനു ദിവ്യകാരുണ്യാരാധനയോടെ സെമിനാർ അവസാനിച്ചു. ഈ സെമിനാറിന്റെ വിജയത്തിനായി പ്രവർത്തിച്ച ട്രസ്റ്റിമാരോയും യൂത്ത് കോർഡിനേറ്റർമാരോടും വോളണ്ടിമാർമാരോടും നന്ദി രേഖപ്പെടുത്തുന്നതായി ബ്രിസ്റ്റോൾ കാർഡിഫ് റീജിയണൽ കോർഡിനേറ്റർ റവ. ഫാ. പോൾ വെട്ടിക്കാട്ടും എസ്എംബിഎസ്ആർ ട്രസ്റ്റി ഫിലിപ്പ് കണ്ടോത്തും ജോയിന്റ് ട്രസ്റ്റി റോയി സെബാസ്റ്റ്യനും അറിയിച്ചു.
റിപ്പോർട്ട്: ലിനാ മേരി ജോസഫ്
ബ്രിസ്റ്റോളിൽ നടന്ന സീറോ മലബാർ യൂത്ത് മൂവ്മെന്റിന്റെ പ്രഥമ സമ്മേളനം ആവശോജ്വലമായി
10:52 PM Sep 20, 2017 | Deepika.com