ഹൈഡൽബർഗ്: ഹൈഡൽബർഗിലെ കൈരളി ഫെറൈൻ നടത്തുന്ന ഓണാഘോഷം സെപ്റ്റംബർ 30 ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നോടുകൂടി ഹൈഡൽബെർഗിലെ സെന്റ് ബോണിഫാറ്റിയൂസ് ദേവാലയ ഹാളിൽ (Gemeindesaal der St.Bonifatiuskirche, Hildastrasse 6, 69115 Heidelberg) ആരംഭിക്കും. ചെണ്ടമേള, മഹാബലിയ്ക്ക് വരവേൽപ്പ്, കൈകൊട്ടിക്കളി, സിനിമാറ്റിക് ഡാൻസ്, മോഹിനിയാട്ടം, ഗാനമേള, ഓണസദ്യ തുടങ്ങിയ പരിപാടികളോടെ ആഘോഷങ്ങൾക്ക് തിരശീല വീഴും.ഏവരേയും ഹാർദ്ദവമായി ആഘോഷങ്ങളിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി കൈരളി ഫെറൈൻ അറിയിച്ചു.
വിവരങ്ങൾക്ക്: ഗ്ളോറി എബ്രഹാം(പ്രസിഡന്റ്) 0621 684500,0176 79031300, ഫിലോമിന ജോസാൻ(സെക്രട്ടറി) 0160 6317835, ബിനു തോമസ് (ജോയിന്റ് സെക്രട്ടറി) 06224 769344.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ഹൈഡൽബർഗ് കൈരളി ഫെറൈൻ ഓണാഘോഷം സെപ്റ്റംബർ 30ന്
10:37 PM Sep 20, 2017 | Deepika.com