ലണ്ടൻ: ബ്രെക്സിറ്റിനു ശേഷം യൂറോപ്യൻ യൂണിയനുമായി ഒപ്പുവയ്ക്കാൻ ഉദ്ദേശിക്കുന്ന സുരക്ഷാ ഉടന്പടിയുടെ കരട് രൂപം ബ്രിട്ടീഷ് സർക്കാർ പുറത്തുവിട്ടു. നിയമവാഴ്ച ഉറപ്പാക്കൽ, സുരക്ഷ, ക്രിമിനൽ ജസ്റ്റിസ് എന്നീ വിഷയങ്ങൾക്ക് നിയമപരമായ അടിത്തറ നൽകാൻ ഉടന്പടി സഹായിക്കുമെന്നാണ് ബ്രിട്ടീഷ് അധികൃതരുടെ പ്രതീക്ഷ. ഇതിനു വരുന്ന ചെലവ് എത്രയായിരിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല.
പദ്ധതിക്ക് യൂറോപ്യൻ യൂണിയന്റെ അംഗീകാരം ലഭിക്കുമെന്നു തന്നെയാണ് ബ്രിട്ടന്റെ ഉറച്ച പ്രതീക്ഷ. എന്നാൽ, ലേബർ പാർട്ടിയും ലിബറൽ ഡെമോക്രാറ്റുകളും കരട് നിർദേശത്തെ രൂക്ഷമായി വിമർശിക്കുന്നു. ബ്രെക്സിറ്റ് പൂർണമാകുന്നതോടെ ബ്രിട്ടനെ യൂറോപ്യൻ കോടതിയുടെ അധികാര പരിധിയിൽനിന്നു പൂർണമായി പുറത്തെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കരട് തയാറാക്കിയിരിക്കുന്നത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ബ്രെക്സിറ്റ് അനന്തര സുരക്ഷാ പദ്ധതി യുകെ പുറത്തുവിട്ടു
10:35 PM Sep 20, 2017 | Deepika.com