വിയന്ന: പ്രവാസി കേരളാ കോണ്ഗ്രസ് ഒസ്ട്രിയ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 2017ലെ കർഷകശ്രീ, കർഷക മിത്ര അവാർഡുകൾ ഒക്ടോബർ 14നു നൽകുവാൻ തീരുമാനിച്ചിരിക്കുന്നു.
അവാർഡു ജേതാക്കളെ ജോർജ് ഐക്കരേട്ടിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി തെരഞ്ഞെടുക്കുന്നതായിരിക്കും. തദവസരത്തിൽ ഈ വർഷം പ്ലസ്ടു പാസ്സായ എല്ലാ കുട്ടികളേയും ഈ വേദിയിൽ വച്ചു ആദരിക്കുന്നതും അവാർഡുകൾ വിതരണം ചെയ്യുന്നതുമായിരിക്കും.
പങ്കെടുക്കുവാൻ താൽപര്യമുള്ള എല്ലാ വിദ്യാർത്ഥികളുടെയും മാതാപിതാക്കളും ബന്ധപ്പെടേണ്ട നന്പർ: 06507428920
റിപ്പോർട്ട്: ഷിജി ചീരംവേലിൽ
പ്രവാസി കേരളാ കോണ്ഗ്രസ് ഒസ്ട്രിയ 2017ലെ കർഷകശ്രീ, കർഷക മിത്ര അവാർഡുകൾ നൽകുന്നു
10:33 PM Sep 20, 2017 | Deepika.com