ദുബായ്: ദുബായ് കെഎംസിസിയുടെ സൗജന്യ നിയമ സഹായ പദ്ധതിയായ ന്ധലീഗൽ അദാലത്ത്ന്ധ വെള്ളിയാഴ്ച രാവിലെ ഒൻപതു മുതൽ ദുബായ് കെഎംസിസി അൽ ബറാഹ ആസ്ഥാനത്ത് വച്ചു നടക്കും. ഗൾഫിലെയും കേരളത്തിലെയും പ്രമുഖ വക്കീലന്മാർ പങ്കെടുക്കുന്ന കാന്പിൽ വച്ചു നിയമ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്ന പ്രവാസികൾക്ക് സൗജന്യ സേവനവും ഉപദേശ നിർദ്ദേശങ്ങളും ലഭ്യമാകും. പ്രവാസികൾ ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് കഐംസിസി ലീഗൽ വിംഗ് ചെയർമാൻ അഡ്വ: സാജിദ് അബൂബകർ അറിയിച്ചു.
രജിസ്ട്രേഷന് ബന്ധപ്പെടേണ്ട നന്പർ 042727773
റിപ്പോർട്ട്: നിഹമത്തുള്ള തയ്യിൽ
രജിസ്ട്രേഷന് ബന്ധപ്പെടേണ്ട നന്പർ 042727773
റിപ്പോർട്ട്: നിഹമത്തുള്ള തയ്യിൽ