കുവൈത്ത് : പത്തുവർഷത്തോളം കുവൈത്തിൽ ഇസ്ലാഹി രംഗത്ത് നിറ സാന്നിദ്ധ്യമായിരുന്ന മൗലവി സിദ്ധീഖ് പാലത്തോൾ കുവൈത്ത് ഒൗക്കാഫ് മതകാര്യ വകുപ്പിന്റെ അതിഥിയായി പത്തു ദിവസത്തെ സന്ദർശനത്തിന് കുവൈത്തിലെത്തി. ഇന്ത്യൻ ഇസ്ലാഹി സെന്റർ ജനറൽ സെക്രട്ടറി അബ്ദുൽ ഹമീദ് കൊടുവള്ളി, ട്രഷറർ ജസീർ പുത്തൂർ പള്ളിക്കൽ, വെളിച്ചം സെക്രട്ടറി മനാഫ് മാത്തോട്ടം എന്നിവരുടെ നേതൃത്വത്തിൽ സിദ്ധീഖ് പാലത്തോളിന് സ്വീകരണം നൽകി.
ചലനം ത്രൈമാസ കാന്പയിന്റെ ഭാഗമായി ഇന്ത്യൻ ഇസ്ലാഹി സെന്റർ സെപ്റ്റംബർ 22 ന് വെള്ളിയാഴ്ച വൈകുന്നേരം 6നു ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ ഖുർആനിനെ അറിയുക എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന പൊതു സമ്മേളനത്തിൽ സിദ്ധീഖ് പാലത്തോൾ മുഖ്യ പ്രഭാഷണം നടത്തും.
പൊതുസമ്മേളനത്തിലേക്ക് വിവിധ ഏരിയകളിൽ നിന്ന് വാഹന സൗകര്യം ഏർപ്പാട് ചെയ്തിട്ടുണ്ട്. സ്ത്രീകൾക്ക് പ്രത്യേകം സൗകര്യം ഉണ്ടായിരിക്കും. വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക 96652669, 97228093, 67003822
സിദ്ധീഖ് പാലത്തോളിന്റെ വിവിധ വിഷയങ്ങളിലുള്ള ക്ലാസുകൾ ബുധനാഴ്ച ഹവല്ലിയിലും 21നു കുവൈത്ത് സിറ്റിയിലും 23നു ഫഹാഹീലിലും 24നു ഫർവാനിയയിലും 25നു ഫഹാഹീലിലും 26നു അബൂഹലീഫയിലും 28നു സാൽമിയിലും 29നു അഹ്മദിയിലും 30നു ഫൈഹയിലും ജലീബിലും നടക്കും.
റിപ്പോർട്ട്: സലിം കോട്ടയിൽ