ഫുജൈറ: ഈസ്റ്റ് കോസ്റ്റ് മേഖലയിലെ പ്രമുഖ കലാ സാംസ്കാരിക സംഘടനയായ കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറയുടെ ഈ വർഷത്തെ ഈദ് ഓണാഘോഷം സെപ്റ്റംബർ 22 വെള്ളിയാഴ്ച ഫുജൈറ ശഹ്ർസാദ് വെഡിംഗ് ഹാളിൽ നടക്കും. രാവിലെ മുതൽ പൂക്കളവും സദ്യയും, വിവിധ കലാ പരിപാടികളുമായി ഒരു മുഴു ദിവസമാണ് ആക്ഘോഷങ്ങൾക്ക് രൂപം നല്‍കിയിരിക്കുന്നത്.
തിരുവാതിര, ഒപ്പന, മാർഗ്ഗംകളി , വിത്യസ്തമായ നൃത്തങ്ങൾ, ഗാനങ്ങൾ, ദൃശ്യാവിഷ്കാരം, ശിങ്കാരിമേളം, കൂടാതെ പ്രശസ്ത ഗായകരായ സോമദാസ് , സോണിയ ,റബ്നാസ് റഷീ, നിസ്സാം കാലിക്കറ് എന്നിവർ നയിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും.
വൈകിട്ട് 7നു കലാപരിപാടികൾ ആരംഭിക്കും. ദുബായ് ഇന്ത്യൻ കോണ്‍സുലേറ്റ് ലേബർ കോണ്‍സുലാർ സുമതി വാസുദേവ് പരിപാടികളുടെ ഉദ്ഘാടനം നിർവഹിക്കും. പ്രവേശന ടിക്കറ്റ് കൈരളി ഫുജൈറ ഓഫീസിൽ ലഭ്യമാണ്.
കൂടുതൽ വിവരങ്ങള്‍ക്ക് വിളിക്കുക ഉമ്മർ 056 2244522 , സി കെ ലാൽ 050 5255490.