ദുബായ്: യുഎഇ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഒഎൻവി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വിജയദശമിയോടനുബന്ധിച്ചു സെപ്റ്റംബർ 30 ശനിയാഴ്ച വിദ്യാരംഭ ചടങ്ങുകൾ നടക്കും. ദുബായ് മുഹൈസ്ന ഗൾഫ് മോഡൽ സ്കൂളിൽ രാവിലെ 7 മുതൽ 10 വരെ നടക്കുന്ന വിദ്യാരംഭ ചടങ്ങുകൾക്ക് പ്രമുഖ എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരുമായ സി രാധാകൃഷ്ണൻ, പ്രൊഫ: ചന്ദ്രമതി എന്നിവർ നേതൃത്വം നൽകും. തുടർന്ന് 11 മുതൽ ഉച്ചക്ക് ഒന്നുവരെ മലയാള ഭാഷയും തലമുറകളും എന്ന വിഷയത്തെ ആസ്പദമാക്കി സി രാധാകൃഷ്ണൻ, പ്രൊഫ: ചന്ദ്രമതി എന്നിവർ കുട്ടികളുമായി സംവദിക്കും.
ആദ്യാക്ഷരം കുറിക്കാൻ താൽപര്യപ്പെടുന്ന കുഞ്ഞുങ്ങളുടെ പേരുകൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം.www.onvfoundation.org എന്ന വെബ്സൈറ്റ് വഴിയോ www.onvfoundation.org/vidyarambham.html എന്ന ലിങ്കിലോ ആണ് രജിസ്റ്റർ ചെയ്യേണ്ടത്. രജിസ്ട്രേഷന്റെ മുൻഗണനാക്രമത്തിലാകും പ്രവേശനം അനുവദിക്കുക. രജിസ്ട്രേഷൻ സൗജന്യമാണ്.
വിശദവിവരങ്ങൾക്ക് 050 3479922 / 050 5681251 എന്ന നന്പറിലോ vidyarambham@onvfoundation.org എന്ന ഈമെയിലിലോ ബന്ധപ്പെടുക.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള