ന്യൂജേഴ്സി: സെപ്റ്റംബർ ഒൻപതിന് ഫൊക്കാന വിമൻസ് ഫോറം ന്യൂജേഴ്സി ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ നടത്തിയ കമ്യൂണിറ്റി സർവീസ് വൻവിജയമായി. ന്യൂജേഴ്സിയിലെ ഹിൽ സൈഡിലുള്ള കമ്മ്യൂണിറ്റി ഫുഡ്ബാങ്കിൽ രാവിലെ എട്ടു മുതൽ പന്ത്രണ്ടു വരെ വിവിധ മേഖലകളിൽ വളണ്ടിയർ സർവീസ് നടത്തിയാണ് ഫൊക്കാന വിമൻസ് ഫോറം സാമുഹ്യ പ്രവർത്തനം നടത്തിയത്.
ഫൊക്കാന വിമൻസ് ഫോറം ന്യൂജേഴ്സി ചാപ്റ്റർ ചെയർപേഴ്സണ് ഡോ. സുജാ ജോസ്, മഞ്ച് ബോർഡ് ഓഫ് ട്രസ്റ്റീ രാജു കെ. ജോയി, ജോസ് കെ. ജോയി, മഞ്ച് പ്രസിഡന്റ് സജിമോൻ ആന്റണി, ജോയിന്റ് സെക്രട്ടറി രഞ്ജിത് പിള്ള തുടങ്ങിയവരോടൊപ്പം ഫോക്കാനയുടെയും മഞ്ചിന്റെയും ന്യൂ യോർക്കിലെയും ന്യൂജേഴ്സിയിൽ നിന്നും നിരവധി ആളുകൾ പങ്കെടുത്ത് മുതിർന്നവരോടൊപ്പം ജെറിൻ തടത്തിലിന്റെ നേതൃത്വത്തിൽ കൊച്ചുകുട്ടികളും തങ്ങളുടേതായ സാമുഹ്യ സേവനം കാഴ്ചവച്ചു.
മനുഷ്യനു സഹജീവിയോട് കാരുണ്യം വേണം. അവന്റെ ജീവൽ പ്രശ്നങ്ങളെ കുറിച്ച് അറിവുണ്ടാകണം, അവന്റെ കുറവുകളെ നികത്തുവാൻ നമുക്ക് സാധിക്കണം. ഇത്തരത്തിലുള്ള സാമുഹ്യ സേവനം ഓരോ കമ്യൂണിറ്റിയുടെയും നിലനിൽപ്പിനു ആവശ്യമാണെന്നു ഫൊക്കാന വിമൻസ് ഫോറം ചെയർപേഴ്സണ് ലീലാ മാരേട്ട് അഭിപ്രായപ്പെട്ടു . ജനോപകരപ്രതമായ ഇത്തരം പ്രവർത്തനങ്ങൾക്ക് വിമൻസ് ഫോറം എന്നും മുൻഗണന നൽകുമെന്ന് വിമൻസ് ഫോറം ഭാരവാഹികളായ ലീലാ മാരേട്ടും ഡോ. സുജാ ജോസും അറിയിച്ചു.
റിപ്പോർട്ട്: ശ്രീകുമാർ ഉണ്ണിത്താൻ