ഡിട്രോയിറ്റ്: തൊണ്ണൂറുകളുടെ അവസാന പാദം മുതൽ മിഷിഗണിലെ മലയാളികളുടെ ഇടയിൽ, മലയാള ഭാഷയേയും സാഹിത്യ കൃതികളേയും ഭാഷാ ആസ്വാദകരുടേയും ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സാഹിത്യ കൂട്ടായ്മയായ മിഷിഗണ്‍ മലയാളി ലിറ്റററി അസോസിയേഷന്റെ അടുത്ത രണ്ടു വർഷത്തെ കാലയളവിലേക്കുള്ള നേതൃത്വനിരയെ തെരഞ്ഞെടുത്തു.
2017 ഓഗസ്റ്റ് 27നു നടന്ന മീറ്റിംഗിൽ മിഷിഗണിൽ സാംസ്കാരിക രംഗത്ത് തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ച മാത്യൂസ് ചെരുവിലിനെ ഐക്യകണ്ഠന തെരഞ്ഞെടുത്തു. സെക്രട്ടറിയായി പ്രവാസി എഴുത്തുകാരനും, ഒട്ടനവധി കൃതികളുടെ കർത്താവുമായ അബ്ദുൾ പുന്നയൂർക്കുളമാണ്. ട്രഷറാറായി മുൻ ട്രഷറാർ മനോജ് കൃഷ്ണൻ തന്നെ തെരഞ്ഞെടുക്കപ്പെട്ടു.
വൈസ് പ്രസിഡന്റായി കേരളാ ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ പ്രസിഡന്റും വാക്മിയുമായ സുരേന്ദ്രൻ നായരാണ് തെരഞ്ഞെടുക്കപ്പെട്ടത്. ജോയിന്റ് സെക്രട്ടറിയായി മിലന്റെ സ്ഥാപക നേതാക്കളിലൊരാളായ തോമസ് കർത്തനാൾ തെരഞ്ഞെടുക്കപ്പെട്ടു. പവാസികളായ ഒരു പറ്റം ആൾക്കാർ ഭാഷയേയും സാഹിത്യത്തെയും ഉയർത്തിപ്പിടിക്കാനുള്ള എന്നുള്ളത് പ്രശംസനീയമാണെന്ന് മാത്യൂ ചെരുവിൽ അഭിപ്രായപ്പെട്ടു. ചടങ്ങിൽ ജയിംസ് കുരീക്കാട്ടിലിന്റെ ഒരു കവിതയും ചർച്ച ചെയ്യപ്പെട്ടു. നാട്ടിലെ സമകാലീന പ്രശ്നങ്ങളിൽ പ്രതികരണ ശേഷി നഷ്ടപ്പെടാതെ മൗനം ഭജ്ഞിക്കണമെന്ന് കവിതയിലൂടെ അദ്ദേഹം ഓർമ്മപ്പെടുത്തി. അടുത്ത രണ്ടു വർഷം മിലനെ ഇനിയും മുകളിലേക്ക് ഉയർത്താൻ പുതിയ ഭരണ സമിതിക്ക് ആകട്ടെയെന്ന് ചടങ്ങിൽ പങ്കെടുത്തവർ ആശംസിച്ചു.
റിപ്പോർട്ട്: വിനോദ് കൊണ്ടൂർ ഡേവിഡ്