+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ന്ത്യ പ്ര​സ്ക്ല​ബ് പു​തി​യ നേ​തൃ​ത്വ​ത്തി​നു പൂ​ർ​ണ പി​ന്തു​ണ​യു​മാ​യി ഹൂ​സ്റ്റ​ണ്‍ ചാ​പ്റ്റ​ർ

ഹൂ​സ്റ്റ​ണ്‍: ഇ​ന്ത്യ പ്ര​സ്ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ നി​യു​ക്ത പ്ര​സി​ഡ​ന്‍റ് മ​ധു കൊ​ട്ടാ​ര​ക്ക​ര​യ്ക്ക് പി​ന്തു​ണ​യു​മാ​യി ഹൂ​സ്റ്റ​ണ്‍ ചാ​പ്റ്റ​ർ. പി.​സി. ജോ​ർ​ജി​നൊ​പ്പം ഹൂ​സ്റ്
ഇ​ന്ത്യ പ്ര​സ്ക്ല​ബ് പു​തി​യ നേ​തൃ​ത്വ​ത്തി​നു പൂ​ർ​ണ പി​ന്തു​ണ​യു​മാ​യി ഹൂ​സ്റ്റ​ണ്‍ ചാ​പ്റ്റ​ർ
ഹൂ​സ്റ്റ​ണ്‍: ഇ​ന്ത്യ പ്ര​സ്ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ നി​യു​ക്ത പ്ര​സി​ഡ​ന്‍റ് മ​ധു കൊ​ട്ടാ​ര​ക്ക​ര​യ്ക്ക് പി​ന്തു​ണ​യു​മാ​യി ഹൂ​സ്റ്റ​ണ്‍ ചാ​പ്റ്റ​ർ. പി.​സി. ജോ​ർ​ജി​നൊ​പ്പം ഹൂ​സ്റ്റ​ണി​ലെ പൗ​ര​സ​മി​തി ന​ൽ​കി​യ സ്വീ​ക​ര​ണ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ മ​ധു കൊ​ട്ടാ​ര​ക്ക​ര​യ്ക്ക് ഉൗ​ഷ്മ​ള​മാ​യ സ്വീ​ക​ര​ണ​മാ​ണ് ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ഹൂ​സ്റ്റ​ണ്‍ ചാ​പ്റ്റ​ർ ന​ൽ​കി​യ​ത്.

ജേ​ർ​ണ​ലി​സം പ​ഠി​ക്കു​ന്ന, സാ​ന്പ​ത്തി​ക​മാ​യി അ​വ​ശ​ത​യ​നു​ഭ​വി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സാ​ന്പ​ത്തി​ക സ​ഹാ​യം ന​ൽ​കു​ന്ന​തു​ൾ​പ്പെ​ടെ ഒ​രു​പി​ടി ന​ല്ല കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​ൻ ഉ​ദ്ദേ​ശ്യ​മു​ണ്ടെ​ന്നും എ​ന്നാ​ൽ അ​തെ​ല്ലാം പു​തി​യ ഭാ​ര​വാ​ഹി​ക​ളും അ​ഡ്വൈ​സ​റി ബോ​ർ​ഡു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച ശേ​ഷം മാ​ത്രം എ​ന്നും പ്ര​സ്ക്ല​ബി​ന്‍റെ ഏ​ഴാ​മ​തു പ്ര​സി​ഡ​ന്‍റാ​യി ഭ​ര​ണ​മേ​ൽ​ക്കു​ന്ന മ​ധു വ്യ​ക്ത​മാ​ക്കി. പ്ര​സ്ക്ല​ബി​ന്‍റെ ശാ​ക്തീ​ക​ര​ണ​ത്തി​നാ​യി എ​ല്ലാ ചാ​പ്റ്റ​റു​ക​ളും സ​ന്ദ​ർ​ശി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഹൂ​സ്റ്റ​ണ്‍ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് അ​നി​ൽ ആ​റ·ു​ള​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ ഡോ. ​ജോ​ർ​ജ് കാ​ക്ക​നാ​ട്ട് സെ​ക്ര​ട്ട​റി ജോ​യ് തു​ന്പ​മ​ണ്‍ തു​ട​ങ്ങി എ​ല്ലാ അം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: ജോ​ർ​ജ് എം ​കാ​ക്ക​നാ​ട്ട്