സെന്റ് ലൂയിസ്: കറുത്ത വർഗക്കാരനായ ആന്റണി ലാമർ സ്മിത്ത് 2011ൽ വൈറ്റ് പോലിസ് ഓഫീസറുടെ വെടിയേറ്റു കൊല്ലപ്പെട്ട കേസിൽ ഓഫിസറെ കോടതി വെറുതെ വിട്ടതിൽ പ്രതിഷേധിച്ചു സെപ്റ്റംബർ 15ന് ആരംഭിച്ച പ്രതിഷേധ പ്രകടനം അക്രമാസക്തമായി. പോലിസും പ്രതിഷേധക്കാരും ഏറ്റുമുട്ടിയതിനെ തുടർന്ന് നിരവധി പോലിസുകാർക്കു പരുക്കേറ്റു. 80 പ്രകടനക്കാരെ പോലിസ് നീക്കം ചെയ്തു. വസ്തുവകകൾക്ക് നാശനഷ്ടമുണ്ടാക്കിയതിന് ഇവർക്കെതിരെ നടപടികളും സ്വീകരിച്ചിട്ടുണ്ട്.
സെപ്റ്റംബർ 15 വെള്ളിയാഴ്ചയാണ് മുപ്പത്താറുകാരനായ ജേസൻ സ്റ്റോക്കാലിയെ വിട്ടയച്ചുകൊണ്ടു ജഡ്ജി വിധി പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച തന്നെ ആയിരത്തോളം പ്രകടനക്കാർ സെന്റ് ലൂയിസ് കൗണ്ടിയിലെ പ്രധാനപ്പെട്ട രണ്ടു ഷോപ്പിംഗ് മാളുകളിലേക്കും ഞായറാഴ്ച 100 പേർ ഡൗണ്‍ ടൗണിലേക്കും പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.
തിങ്കളാഴ്ച നടന്ന അക്രമസംഭവങ്ങൾ അംഗീകരിക്കാനാവില്ലെന്നാണ് മേയർ ലിഡ ക്രുസണ് ട്വിറ്ററിൽ കുറിച്ചത്. സമാധാനപരമായി പ്രകടനം നടത്തുന്നതിൽ തെറ്റില്ലെന്നും ഇവർ ചൂണ്ടിക്കാട്ടി. തിങ്കളാഴ്ച നടന്ന പ്രകടനത്തിൽ അക്രമം കാണിച്ചവരെ നീക്കം ചെയ്ത് മറ്റുള്ളവരെ പ്രതിഷേധ പ്രകടനം നടത്താൻ അനുവദിക്കണമെന്ന് ഡെമോക്രാറ്റിക്ക് പ്രതിനിധി മൈക്കിൾ ബട്ലർ പോലിസിനോട് അഭ്യർത്ഥിച്ചു.
റിപ്പോർട്ട്: പി.പി. ചെറിയാൻ