ലണ്ടൻ: ബ്രിട്ടനിലെ സറേയുടെ ആകാശത്ത് ജെറ്റ് വിമാനങ്ങളുടെ കൂട്ടിയിടി തലനാരിഴയ്ക്ക് ഒഴിവായി. രണ്ടു പാസഞ്ചർ വിമാനങ്ങൾ ഹീത്രൂവിനു മുകളിൽ വച്ചാണ് തൊട്ടു തൊട്ടു പാതകൾ പരസ്പരം കടന്നു പോയത്.
നൂറു കണക്കിനു യാത്രക്കാർ ഇരു വിമാനങ്ങളിലുമായുണ്ടായിരുന്നു. വിരമിച്ച എൻജിനീയർ ക്രിസ് ഹെയ്നാണ് തന്റെ വീടിന്റെ ഉദ്യാനത്തിൽനിന്നു കൊണ്ട് ഈ ചിത്രം പകർത്തിയത്.
അതേസമയം, ചിത്രത്തിന്റെ പ്രത്യേകത കാരണമാണ് വിമാനങ്ങൾ വളരെ അടുത്തായി തോന്നുന്നതെന്നും, യഥാർഥത്തിൽ അത്ര വലിയ അപകട സാധ്യത ഇല്ലായിരുന്നു എന്നും അധികൃതർ വിശദീകരിക്കുന്നു. എങ്കിൽ പോലും വിമാനങ്ങൾ യാത്രാ ഗതിയിൽ നേരിയ വ്യതിയാനം വന്നിരുന്നു എന്നു തന്നെയാണ് സൂചന. പരസ്പരം കൂട്ടിയിടിക്കാതിരിക്കാനുള്ള സംവിധാനങ്ങൾ ഇരു വിമാനങ്ങളിലും ഉണ്ടായിരുന്നതായും ഏവിയേഷൻ അധികൃതർ പറയുന്നു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ബ്രിട്ടനിൽ ജെറ്റ് വിമാനങ്ങളുടെ അപകടം തലനാരിഴയ്ക്ക് ഒഴിവായി
09:22 PM Sep 19, 2017 | Deepika.com