ഡാളസ്: വേൾഡ് മലയാളീ കൗണ്‍സിൽ ഡിഎഫ്ഡബ്ല്യൂ പ്രോവിൻസിന്റെ കുടക്കീഴിൽ സെപ്റ്റംബർ 23 നു വൈകിട്ട് ആറരയ്ക്ക് ഡെന്നിസ് ലൈനിലുള്ള ഫാർമേഴ്സ് ബ്രാഞ്ച് സെയിന്റ് മേരീസ് വലിയ പള്ളിയിൽ വച്ചു അരങ്ങേറുന്ന പൂമരം സ്റ്റേജ് പ്രോഗ്രാമിന്റെ ടിക്കറ്റ് കിക്ക് ഓഫ് നടന്നു.
ഡയമണ്ട് സ്പോണ്‍സർഷിപ്പ് ഡാളസിലെ മികച്ച ട്രാവൽ ഏജൻസികളിൽ ഒന്നായ ലോസൻ ട്രാവൽസ് (ബിജു തോമസ്) ഏറ്റെടുത്തപ്പോൾ മികച്ച റിയൽ എസ്റ്റേറ്റ് ഏജൻസിയായ സെഞ്ച്വറി 21 (റിയൽറ്റർ ഷാജി നീരക്കൽ) ഗ്രാൻഡ് സ്പോണ്സർ ആയി. ഈവന്റ് സ്പോന്സറായി ക്ലിനിക്ക എം.ഡി. ഫാമിലി പ്രാക്ടീസ് (ലിസ റെജി തോമസ്) കൈകോർത്തപ്പോൾ ഗോൾഡ് സ്പോണ്‍സറായി അഗപ്പേ ഹോം ഹെൽത്ത് (പാസ്റ്റർ ഷാജി. കെ ഡാനിയേൽ), സിൽവർ സ്പോണ്‍സറായി കരോൾട്ടണിലുള്ള എക്സ്പ്രസ് ഫാർമെസി (ഷിനു പുന്നൂസ്) എന്നിവർ കൈത്താങ്ങായി മാറി.
പ്രൊവിൻസ് സെക്രട്ടറിയും റീജിയൻ വൈസ് ചെയർമാനുമായ വർഗീസ് കയ്യാലക്കകം റീജിയൻ പ്രസിഡന്റ് പി.സി. മാത്യു എന്നിവർ ബിജു തോമസിൽ നിന്നും സ്പോണ്‍സർഷിപ്പ് സ്വീകരിച്ചപ്പോൾ പൂഞ്ഞാർ എംഎൽഎയും ഡാളസിൽ വേൾഡ് മലയാളീ കൗണ്‍സിൽ ഡിഎഫ്ഡബ്ല്യൂ പ്രോവിൻസിന്റെ ഓണാഘോഷ ചടങ്ങിൽ വിശിഷ്ട അഥിതിയുമായിരുന്ന പി.സി. ജോർജാണ് ആദ്യ ടിക്കറ്റ്കൾ കൈമാറിയത്.
||
പതിനഞ്ചോളം പ്രതിഭാശാലികളായ ആർട്ടിസ്റ്റുകൾ കേരളത്തിൽ നിന്നും അമേരിക്കയിൽ എത്തുന്പോൾ മലയാളികൾ തിങ്ങിപ്പാർക്കുന്ന ഡാളസിൽ ഷോ നടക്കാതെ പോകരുതെന്ന ഒരേ ചിന്തയാണ് ചുരുങ്ങിയ സമയത്തിൽ ഡാളസിൽ പരിപാടി നടത്തുവാൻ ഡബ്ല്യൂഎംസി തയ്യാറായതെന്നും കലാസ്നേഹികളായ മലയാളികൾ തിരക്കുകൾ മാറ്റിവച്ചു അതുല്യ സംഗീത പ്രതിഭയായ വൈക്കം വിജയലക്ഷ്മിയെ പോലെയുള്ളവരെ പ്രോത്സാഹിപ്പിക്കണമെന്നും പ്രൊവിൻസ് പ്രസിഡണ്ട് തോമസ് എബ്രഹാം, ചെയർമാൻ തോമസ് ചെല്ലേത്, വൈസ് ചെയർ ഷേർലി നീരക്കൽ, ട്രഷറർ ജേക്കബ് എബ്രഹാം, എന്നിവർ സംയുക്തമായി അഭ്യർത്ഥിച്ചു. ഹൂസ്റ്റണിലും മേക്കലിനിലും ചലനം സൃഷ്ഠിച്ച അഞ്ജലി എന്റെർറ്റൈെ·ന്റിന്റെ നല്ല സംരംഭത്തെ റീജിയൻ പ്രസിഡന്റ് പി. സി. മാത്യുവും ബിസിനസ് ഫോറം പ്രസിഡണ്ട് ഫ്രിക്സ്മോനും അനുമോദിച്ചു.
ഇന്ത്യ ഗാർഡനിൽ കൂടിയ കോഓർഡിനേഷൻ മീറ്റിംഗിൽ പതിനെഞ്ചുപേരടങ്ങുന്ന പ്രോഗ്രാം ഓർഗനൈസിംഗ് കമ്മിറ്റിക്കു രുപം കൊടുത്തു. ബിസിനസ് ഫോറം പ്രസിഡന്റ് ഫ്രിക്സ് മോൻ മൈക്കിൾ, ബെന്നി ജോണ്‍, സണ്ണി കൊച്ചുപറന്പിൽ, സോണി സൈമണ്‍, ബിനീഷ് മാത്യു, റെജി ചാമുണ്ഡ, ജോണ്‍ കെ. യോഹന്നാൻ, സാലി ജോസഫ്, ഏലിക്കുട്ടി ഫ്രാൻസിസ്, ജിമ്മി കുളങ്ങര, ബിനു മാത്യു, മുതലായവർ അടങ്ങുന്നതാണു കമ്മിറ്റി. പരിപാടിക്ക് രണ്ടു ദിവസം ബാക്കി നിൽക്കെ ടിക്കറ്റുകൾ ചുരുങ്ങിയ വിലക്ക് ഡാളസിലെ കേരള ഗ്രോസറി കടകളിൽ ലഭ്യമാണെന്ന് ഭാരവാഹികൾ അറിയിച്ചു.
ടിക്കറ്റിനായും സ്പോണ്‍സർഷിപ് നൽകാനായും ബന്ധപ്പെടേണ്ട നന്പർ:
തോമസ് എബ്രഹാം: 9724897793
ബെന്നി ജോണ്‍: 2145176775
ഷേർലി നീരക്കൽ: 2142872051
വര്‍ഗീസ് കയ്യാലക്കകം: 4692366084