ഫിലഡൽഫിയ: ആസ്വാദക ഹൃദയങ്ങളെ ആനന്ദത്തിൽ ആറാടിച്ച് അമേരിക്കയിലുടനീളം പര്യടനം നടത്തിക്കൊണ്ടിരിക്കുന്ന സന്പൂർണ്ണ സ്റ്റേജ് ഷോ 'നിങ്ങളോടൊപ്പം' ഫിലഡൽഫിയ സെന്റ് തോമസ് സീറോ മലബാർ ദേവാലയത്തിന്റെ ഓഡിറ്റോറിയത്തിൽ (608 welsh Road, Philadelphia PA 19115) സെപ്റ്റംബർ 24 ഞായറാഴ്ച വൈകുന്നേരം 5.30 ന് അരങ്ങേറുന്നു.
ഗാനകൈരളിയുടെ സൂര്യകിരീടം എം.ജി. ശ്രീകുമാറിനോടൊപ്പം മിനുങ്ങുന്ന മിന്നാമിനുങ്ങുകളോടു സ്വരരാഗങ്ങൾ കൊണ്ടു കിന്നാരം പറയുന്ന കൊച്ചു ഗായിക ശ്രേയ ജയദീപും സുപ്രസിദ്ധ കീബോർഡ് ആർട്ടിസ്റ്റ് അനൂപും ഒന്നിക്കുന്പോൾ വാരാന്ത്യ സന്ധ്യ സംഗീത സാന്ദ്രമായിത്തീരും എന്ന് ഫിലഡൽഫിയായിലെ കലാപ്രേമികൾ പ്രതീക്ഷിക്കുകയാണ്.
ഐഡിയാ സ്റ്റാർ സിംഗർ വിജയി സുധീപ്, പ്രശസ്ത പിന്നണി ഗായിക സുമി എന്നിവരോടൊപ്പം നൃത്തത്തിന്റെയും ഹാസ്യത്തിന്റെയും അകന്പടിയോടെ സിനിമ ടെലിവിഷൻ രംഗത്തെ താരങ്ങളായ സെന്തിൽ, ഷിബു ലബാൻ, അഞ്ജന അപ്പുക്കുട്ടൻ എന്നിവരും അണിനിരക്കുന്പോൾ മലയാളികൾ കാത്തിരുന്ന സന്പൂർണ സ്റ്റേജ് ഷോ യാഥാർത്ഥ്യമാവുകയാണ്.
സെവൻ സീസ് എന്റർടെയിൻമെന്റിന്റെ ബാനറിൽ അമേരിക്കയിൽ എത്തിയിരിക്കുന്ന ’നിങ്ങളോടൊപ്പം’ ഫിലഡൽഫിയായിൽ അവതരിക്കപ്പെടുന്നത് സെന്റ് തോമസ് സീറോ മലബാർ ഫോറോനാ ഇടവകയുടെ ആഭിമുഖ്യത്തിലാണ്.
കൂടുതൽ വിവരങ്ങൾക്ക്: റവ.ഫാ.വിനോദ് മഠത്തിൽപറന്പിൽ വികാരി(6309015724), ഷാജി മിറ്റത്താനി, ട്രസ്റ്റി(2157153074), റോഷിൻ പ്ലാമൂട്ടിൽ, ട്രസ്റ്റി(4844705229), ജോസ് തോമസ്, ട്രസ്റ്റി(4126564853), മോഡി ജേക്കബ് ട്രസ്റ്റി(2156670801), ജോബി കൊച്ചുമുട്ടം, പ്രോഗ്രാം കോർഡിനേറ്റർ(6109316183), ടോം പാറ്റാനിയിൽ, ഓഫീസ് സെക്രട്ടറി(2674567850).
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം