+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മരിയയുടെ പ്രഹരശേഷി കൂടുന്നു

വാഷിംഗ്ടണ്‍ ഡിസി: ഇർമ കൊടുങ്കാറ്റിനു ശേഷം കരീബിയൻ ദ്വീപിലേക്കെത്തുന്ന മരിയ ചുഴലിക്കാറ്റിന്‍റെ ശക്തി കൂടുന്നതായി റിപ്പോർട്ടുകൾ. മരിയ കാറ്റഗറി നാലിൽ എത്തിയതായാണ് കാലാവസ്ഥ നിരീക്ഷ വിദഗ്ധർ പറയുന്നത്. മണ
മരിയയുടെ പ്രഹരശേഷി കൂടുന്നു
വാഷിംഗ്ടണ്‍ ഡിസി: ഇർമ കൊടുങ്കാറ്റിനു ശേഷം കരീബിയൻ ദ്വീപിലേക്കെത്തുന്ന മരിയ ചുഴലിക്കാറ്റിന്‍റെ ശക്തി കൂടുന്നതായി റിപ്പോർട്ടുകൾ. മരിയ കാറ്റഗറി നാലിൽ എത്തിയതായാണ് കാലാവസ്ഥ നിരീക്ഷ വിദഗ്ധർ പറയുന്നത്. മണിക്കൂറിൽ 195 കിലോമീറ്ററിൽ വീശുന്ന ശക്തിയേറിയ ഈ കാറ്റ് കരീബിയൻ ദ്വീപസമൂഹത്തിലെ ലീവാർഡ് ദ്വീപിന് സമീപത്തെത്തിയതായാണ് റിപ്പോർട്ട്.

ഇർമ നാശം വിതച്ച അതേ പാതയിൽതന്നെയാണ് മരിയയും എത്തുന്നത്. കനത്തമഴയുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രണ്ടാഴ്ചമുന്പ് വീശിയടിച്ച ഇർമ ദുരന്തത്തിൽ യുഎസിൽ 28 പേരും കരീബിയനിൽ 80ൽ അധികം പേരും മരിച്ചിരുന്നു. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളുണ്ടാവുകയും ചെയ്തു.