+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മലയാളി അസോസിയേഷൻ ഓഫ് നോർത്തേണ്‍ കാലിഫോർണിയയ്ക്ക് പുതിയ നേതൃത്വം

നോർത്തേണ്‍ കാലിഫോർണിയ: 34 വർഷത്തെ പ്രവർത്തനപാരന്പര്യമുള്ള നോർത്തേണ്‍ കാലിഫോർണിയയിലെ മലയാളികളുടെ ഏറ്റവും വലിയ കൂട്ടായ്മയായ മലയാളി അസോസിയേഷൻ ഓഫ് നോർത്തേണ്‍ കാലിഫോർണിയ (എംഎഎൻസിഎ) യുടെ 2017 19 വർഷ
മലയാളി അസോസിയേഷൻ ഓഫ് നോർത്തേണ്‍ കാലിഫോർണിയയ്ക്ക് പുതിയ നേതൃത്വം
നോർത്തേണ്‍ കാലിഫോർണിയ: 34 വർഷത്തെ പ്രവർത്തനപാരന്പര്യമുള്ള നോർത്തേണ്‍ കാലിഫോർണിയയിലെ മലയാളികളുടെ ഏറ്റവും വലിയ കൂട്ടായ്മയായ മലയാളി അസോസിയേഷൻ ഓഫ് നോർത്തേണ്‍ കാലിഫോർണിയ (എംഎഎൻസിഎ) യുടെ 2017- 19 വർഷത്തെ ബോർഡിലേക്കുള്ള ഇലക്ഷൻ ഫലം പ്രഖ്യാപിച്ചു.

പ്രസിഡന്‍റായി സജൻ മൂലപ്ലാസിക്കലും, വൈസ് പ്രസിഡന്‍റായി റാണി സുനിൽ, സെക്രട്ടറിയായി സുനിൽ വർഗീസ്, ജോയിന്‍റ് സെക്രട്ടറിയായി സുഭാഷ് സ്കറിയ, ട്രഷററായി ലിജു ജോണ്‍ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

ബീന രമേശ്, റീനു ചെറിയാൻ, ബാബു ആലുംമൂട്ടിൽ, അശോക് മാത്യു, രാജി മേനോൻ, സിജിൽ അഗസ്റ്റിൻ, ബിജു പുളിക്കൽ, ബിനു ബാലകൃഷ്ണൻ, ഷെമി ദീപക്, അനിൽ അരഞ്ഞാണി, നൗഫൽ കപ്പാച്ചലിൽ എന്നിവർ ഡയറക്ടർ ബോർഡ് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു. ഇവരെ കൂടാതെ ഓഡിറ്ററായി ആന്‍റണി മാത്യു, വെബ് അഡ്മിൻ ആയി ജോണ്‍ കൊടിയൻ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

എംഎഎൻസിഎ ട്രസ്റ്റീസ് ബോർഡ് ചെയർമാൻ ജോണ്‍ വടാടിക്കുന്നേൽ ആണ് തെരഞ്ഞെടുപ്പ് ഫലങ്ങൾ പ്രഖ്യാപിച്ചത്. ട്രസ്റ്റി ബോർഡ് അംഗങ്ങളായ ടോജോ തോമസ്, ഗീത ജോർജ്, കുഞ്ഞുമോൾ വാലത്ത് എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. മങ്കയുടെ മുൻ പ്രസിഡന്‍റുമാരായ സാജു ജോസഫ്, ജോസഫ് കുര്യൻ എന്നിവർ, തെരഞ്ഞെടുക്കപ്പെട്ട പുതിയ പ്രസിഡന്‍റിനും ബോർഡ് അംഗങ്ങൾക്കും ആശംസകൾ നേർന്നു.

സംഘടനയുടെ പാരന്പര്യത്തിനും അന്തസിനും ഉതകുന്ന വിധത്തിൽ നോർത്തേണ്‍ കാലിഫോർണിയയിലെ എല്ലാ മലയാളികൾക്കും പ്രയോജനപ്പെടുന്നവിധത്തിലുള്ള വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിക്കുമെന്നു പ്രസിഡന്‍റ് സജൻ മൂലപ്ലാക്കൽ തന്‍റെ ആമുഖ പ്രസംഗത്തിൽ സൂചിപ്പിച്ചു. മങ്കയുടെ പ്രസിഡന്‍റും ആദ്യ പ്രസിഡന്‍റുമായ കളത്തിൽ പാപ്പച്ചൻ മുതൽ ഇന്നേവരെ പ്രവർത്തിച്ച പ്രസിഡന്‍റുമാരുടേയും ബോർഡ് അംഗങ്ങളുടേയും കഠിനാധ്വാനവും അർപ്പണബോധവും ആണ് മങ്ക എന്ന സംഘടനയെ ഇന്നത്തെ നിലയിലേക്ക് വളരാൻ സാധിച്ചതെന്ന് അദ്ദേഹം അനുസ്മരിച്ചു.

നാഷണൽ തലത്തിൽ വോളിബോൾ ടൂർണമെന്‍റ്, ഓണം, ക്രിസ്തുമസ്- നവവത്സരാഘോഷങ്ങൾ, ചിൽഡ്രൻസ് ഡേ കോന്പറ്റീഷൻസ്, ഇൻഡോർ ഗെയിംസ്, സ്പോർട്സ് ഡേ, പിക്നിക്ക് എന്നിവയോടൊപ്പം കുട്ടികൾക്കുള്ള സ്കോളർഷിപ്പ്, പ്രോഗ്രാമുകളും മറ്റു ജീവകാരുണ്യ പ്രവർത്തനങ്ങളും മങ്ക നടത്തിവരുന്നു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം