+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സീറോ മലബാർ കത്തീഡ്രലിൽ കപ്പൂച്ചിൻ മിഷൻ ധ്യാനം

ഷിക്കാഗോ: സീറോ മലബാർ കത്തീഡ്രലിൽ 2017 ഒക്ടോബർ 20,21,22 (വെള്ളി, ശനി, ഞായർ) തീയതികളിൽ കപ്പൂച്ചിൻ കരിസ്മാറ്റിക് ധ്യാനം നടത്തുന്നു. ഫ്രാൻസീസ് മാർപ്പാപ്പ പ്രഘോഷിക്കുന്ന വിശുദ്ധ ഫ്രാൻസീസ് അസീസിയുടെ അത്
സീറോ മലബാർ കത്തീഡ്രലിൽ കപ്പൂച്ചിൻ മിഷൻ ധ്യാനം
ഷിക്കാഗോ: സീറോ മലബാർ കത്തീഡ്രലിൽ 2017 ഒക്ടോബർ 20,21,22 (വെള്ളി, ശനി, ഞായർ) തീയതികളിൽ കപ്പൂച്ചിൻ കരിസ്മാറ്റിക് ധ്യാനം നടത്തുന്നു. ഫ്രാൻസീസ് മാർപ്പാപ്പ പ്രഘോഷിക്കുന്ന വിശുദ്ധ ഫ്രാൻസീസ് അസീസിയുടെ അത്മീയ ചൈതന്യം അനുഭവിച്ചറിയുവാനുള്ള ഒരു അപൂർവ അവസരമാണ് ഈ ധ്യാനം.

കപ്പൂച്ചിൻ കേരളാ പ്രോവിൻസിന്‍റെ പ്രൊവിൻഷ്യാൾ റവ.ഡോ. ജോണ്‍ ബാപ്റ്റിസ്റ്റിന്‍റെ നേതൃത്വത്തിൽ ഫാ. സെയിൽ കപ്പൂച്ചിൻ, ഫാ. രാജു കപ്പൂച്ചിൻ, ഫാ. അനീഷ് ക്ലീറ്റസ് കപ്പൂച്ചിൻ എന്നിവർ ധ്യാനം നയിക്കും. ധ്യാനം മൂന്നു ദിവസങ്ങളിലും രാവിലെ 9.30-നു ആരംഭിച്ച് വൈകുന്നേരം അഞ്ചിനു സമാപിക്കും. വിശുദ്ധ കുർബാന, ആരാധന, വചന പ്രഘോഷണം, അനുതാപ ശുശ്രൂഷ, ഭവന സന്ദർശനം എന്നിവ ധ്യാനത്തിന്‍റെ ഭാഗമായി ഉണ്ടായിരിക്കും. അനുരഞ്ജന കൂദാശ സ്വീകരിക്കുന്നതിന് പ്രത്യേക സൗകര്യം ഉണ്ടായിരിക്കും.

കത്തീഡ്രലിൽ ആദ്യമായി നടത്തുന്ന കപ്പൂപ്പിൻ മിഷൻ ധ്യാനത്തിൽ പങ്കെടുക്കുന്നതിനും ആത്മീയ ചൈതന്യം നേടുന്നതിനും എല്ലാവരേയും ക്ഷണിക്കുന്നു. കത്തീഡ്രൽ വികാരി റവ.ഡോ. അഗസ്റ്റിൻ പാലയ്ക്കാപ്പറന്പിൽ, അസി. വികാരി റവ.ഡോ. ജയിംസ് ജോസഫ്, ട്രസ്റ്റിമാരായ ലൂക്ക് ചിറയിൽ, സിബി പാറേക്കാട്ട്, പോൾ വടകര, ജോർജ് അന്പലത്തിങ്കൽ, യൂത്ത് ട്രസ്റ്റി ജോ കണിക്കുന്നേൽ എന്നിവർ അറിയിച്ചതാണ് ഇക്കാര്യം.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം