ഹാമിൽട്ടണ്: സീറോ മലബാർ മേജർ ആർച്ച്ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി പിതാവിനെ സ്വീകരിക്കുവാൻ സേക്രട്ട് ഹാർട്ട് സീറോ മലബാർ മിഷൻ വിപുലമായ തയ്യാറെടുപ്പുകൾ നടത്തുന്നു. സെപ്റ്റംബർ 22ന് മെൽവിലെ സെന്റ് പീയൂസ് ചർച്ചിൽ വിപുലമായ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്.
പള്ളി വികാരി ഫാ. ജോബിൻ സിഎസ്എസ്ആറിന്റെ നേതൃത്വത്തിൽ ഇടവക സമൂഹം വളരെ ആകാംക്ഷയോടെയാണ് പിതാവിന്റെ വരവിനെ കാത്തിരിക്കുന്നത്. 2003ൽ ഫാ. ജോസഫ് അക്കര സിഎംഐ സ്ഥാപിച്ചു സഭ 16 കുടുംബങ്ങളിൽ തുടങ്ങി ഇന്ന് 200ത്തോളം കുടുംബങ്ങളുള്ള ഒരു വലിയ സഭയായി മാറിയിരിക്കുന്നു. പ്രോഗ്രാമിന്റെ വിജയത്തിനായി പ്രാർത്ഥനയോടെ കാത്തിരിക്കുന്ന സമൂഹം വിവിധ കമ്മിറ്റികൾ രൂപീകരിച്ചു പ്രവർത്തനം നടത്തുന്നു.
പാരീഷ് കൗണ്‍സിൽ അംഗങ്ങൾ, ടീം ലീഡേഴ്സ്, ഫാമിലി യൂണിറ്റ് കോർഡിനേറ്റേഴ്സ് തുടങ്ങിയവരുടെ നേതൃത്വത്തിൽ നടക്കുന്ന തയ്യാറെടുപ്പുകൾ അവസാനഘട്ടത്തിലാണ്. അന്നേദിവസം 9 കുട്ടികൾ ആദ്യ കുർബാനയും സഥൈര്യലേപനവും സ്വീകരിക്കുന്നു. ന്യൂസിലാന്റ് സീറോ മലബാർ മിഷൻ അപ്പസ്തോലിക് വിസ്റ്റർ ബിഷപ്പ് ബോസ്കോ പുത്തൂറിന്റെ സാന്നിധ്യം പള്ളി ട്രസ്റ്റിമാരായ എം.ജെ. ജോസഫ്, ജിം ജോസഫ് പ്രോഗ്രാം കോർഡിനേറ്റർ മനോജ് തോമസ് എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്ന ഒരുക്കങ്ങൾ കാർഡിൽ വിസിറ്റ് ഒരു വൻവിജയമാക്കി തീർക്കാൻ ഒരുങ്ങുകയാണ്.
റിപ്പോർട്ട്: മനോജ് തോമസ്
ആലഞ്ചേരി പിതാവിനെ സ്വീകരിക്കാനൊരുങ്ങി സേക്രട്ട് ഹാർട്ട് സീറോ മലബാർ മിഷൻ
10:41 PM Sep 18, 2017 | Deepika.com