ലണ്ടൻ: യുകെയിലെ പ്രഥമ നാട്ടുകൂട്ടായ്മയായ യുകെ കരിങ്കുന്നം ദേശീയ സംഗമം സെപ്റ്റംബർ 29,30, ഒക്ടോബർ 1 തീയതികളിൽ കസ്രിയായിലെ കാസിൽ ഹെഡ് ഫീൽഡ് സെന്ററിൽ വച്ചു നടത്തപ്പെടുന്നു.കഴിഞ്ഞവർഷം കരിങ്കുന്നം സംഗമം അംഗങ്ങളിൽ നിന്നും നാലുലക്ഷം രൂപ സമാഹരിച്ചു കരിങ്കുന്നത്തെ പാവപ്പെട്ടവർക്കും നിർദനരായ രോഗികളെ സഹായിച്ചു കൊണ്ടിരിക്കുന്ന കാരുണ്യ പാലിയേറ്റീവ് കെയർ സൊസൈറ്റിയ്ക്ക് വാഹനം വാങ്ങി നൽകിയത് യുകെയിലെ മറ്റു നാട്ടുകൂട്ടായ്മകൾക്ക് മാതൃകയായതാണ്.
സെപ്റ്റംബർ 29 വെള്ളിയാഴ്ച വൈകിട്ട് നാലിന് രജിസ്ട്രേഷനോടുകൂടി സംഗമം ആരംഭിക്കും. തുടർന്ന് കുടുംബസംഗമവും പരിചയം പുതുക്കലും, ചീട്ടുകളി, കിലുക്കിക്കുത്ത് തുടങ്ങിയ മത്സരങ്ങളും നടക്കും. സെപ്റ്റംബർ 30 ശനിയാഴ്ച രാവിലെ വി. കുർബാനയോടുകൂടി ആരംഭിക്കും. തുടർന്ന പൊതുസമ്മേളനവും വിവിധ കലാപരിപാടികളും അരങ്ങേറും. പുരുഷ·ാരുടെയും വനിതകളുടെയും വടംവലി, ഓലപ്പന്തുകളി, വട്ടുകളി, വിവിധ നാടൻ കായികമത്സരങ്ങൾ സംഗമത്തിന് കൊഴുപ്പേകും.
യുകെ കരിങ്കുന്നം ദേശീയ സംഗമത്തിനു മുന്നോടിയായി വാട്സ്അപ്പ് വഴി വാശിയേറിയ ക്വിസ് മത്സര ദിവസവും നടന്നുവരുന്നു. സംഗമത്തിനു മുൻമന്ത്രിയും തൊടുപുഴ എംഎൽഎയുമായ പി.ജെ. ജോസഫ്, കരിങ്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന ബിജു, കപ്പൂച്ചിൻ സഭാ പ്രവൻഷ്യാൽ ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ, ഫാ. ജോണ്‍ ചൊള്ളാനി എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സന്ദേശങ്ങൾ അയച്ചു.
ഈ വർഷത്തെ കരിങ്കുന്നം സംഗമത്തിൽ കഴിഞ്ഞവർഷം തുടക്കംകുറിച്ച ദേശീയ ബാഡ്മിന്റണ്‍ ടൂർണമെന്റിന് തുടർച്ചയായി രണ്ടാമത് ദേശീയ ബാഡ്മിന്റണ്‍ ടൂർണമെന്റ് സെപ്റ്റംബർ 30ന് 10 മുതൽ 2 വരെ അരങ്ങേറുന്നതാണ്. ഒന്നാംസ്ഥാനം നേടുന്ന ടീമിന് എവറോളിംഗ് ട്രോഫിയും ജോബി കുന്നത്ത് സ്പോണ്സർ ചെയ്തിരിക്കുന്ന t 75 സമ്മാനമായി ലഭിക്കുന്നതാണ്. രണ്ടാംസ്ഥാനം നേടുന്ന ടീമിന് ട്രോഫിയും ഷാജി തേക്കിലക്കാട്ടിൽ സ്പോണ്സർ ചെയ്തിരിക്കുന്ന t 50 സമ്മാനമായി ലഭിക്കുന്നതാണ്. മൂന്നാംസ്ഥാനം നേടുന്ന ടീമിന് ട്രോഫിയും അലക്സ് മേലേടം സ്പോണ്സർ ചെയ്തിരിക്കുന്ന t 25 സമ്മാനമായി ലഭിക്കുന്നതാണ്. ട്രോഫികൾ സ്പോണ്സർ ചെയ്തിരിക്കുന്നത് അലക്സ് പാട്ടപ്പതിയിലാണ്.
ടൂർണമെന്റിൽ പങ്കെടുക്കുവാൻ താൽപര്യമുള്ളവർ ബാഡ്മിന്റണ്‍ ടൂർണമെന്റ് ചീഫ് കോർഡിനേറ്റർ ജോർജ് നടുപ്പറന്പിലിന്റെ(ഫോണ്‍: 07877756531) പക്കൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
യുകെയിലെ മുഴുവൻ കരിങ്കുന്നം നിവാസികളെയും പങ്കെടുപ്പിച്ചു നടത്തുന്ന പരിപാടിക്ക് ടോമി തട്ടാമററ്റത്തിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി വിപുലമായ ഒരുക്കങ്ങളാണ് നടത്തുന്നത്. കരിങ്കുന്നക്കാർക്ക് ഓർമ്മിക്കുവാനും സ്മരണങ്ങൾ പങ്കിടുവാനും ഇതൊരു നല്ല അവസരമായിരിക്കും.
ഗൃഹാത്വരത്തിന്റെ നല്ല ഓർമ്മകൾ പങ്കുവയ്ക്കുന്നതിനും സുഹൃദ് ബന്ധങ്ങളും കുടുംബബന്ധങ്ങളും പുതുക്കുന്നതിനും എല്ലാ കരിങ്കുന്നം നിവാസികളെയും കരിങ്കുന്നത്തിനും വിവാഹം കഴിപ്പിച്ചുവിട്ടവരെയും അവരുടെ കുടുംബങ്ങളെയും കരിങ്കുന്നം കൂട്ടായ്മയിലേക്ക് സംഘാടക സമിതി സ്നേഹാപൂർവം ക്ഷണിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്
അലക്സ് മേലേടം 07882594467
ജെയിംസ് കാവനാൽ 07800606637
Venu:Castle Head Filed Centre, Grange over Sands, Cumbria LAII 6QT
റിപ്പോർട്ട്: സിറിയക് ജോർജ്
പന്ത്രണ്ടാമത് യുകെ കരിങ്കുന്നം ദേശീയ സംഗമം സെപ്റ്റംബർ 29 മുതൽ ഒക്ടോബർ ഒന്നു വരെ
10:35 PM Sep 18, 2017 | Deepika.com