കുവൈത്ത്: കേരള ആർട്സ് ആന്റ് നാടക അക്കാഡമി (കാനാ), കുവൈത്ത് സംഘടിപ്പിക്കുന്ന പ്രഥമ ’തോപ്പിൽ ഭാസി നാടകോത്സവം 2017’ സെപ്റ്റംബർ 29ന് ഖെയ്ത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ വച്ചുനടക്കും. കുവൈത്തിലെ നാലു മലയാള അമേച്വർ നാടകസമിതികളെ പങ്കെടുപ്പിച്ചുകൊണ്ട് നടക്കുന്ന നാടകോത്സവം ഇന്ത്യൻ അംബാസഡർ സുനിൽ ജയിൻ വൈകുന്നേരം 4.30നു തിരിതെളിയിച്ചു ഉദ്ഘാടനം ചെയ്യും. നാടകോത്സവത്തിൽ പ്രശസ്ത നാടകപ്രവർത്തകനും നാടകാചാര്യനായ തോപ്പിൽ ഭാസിയുടെ പുത്രനുമായ സോമകുമാർ ഭാസി വിശിഷ്ടാതിഥിയായി പങ്കെടുക്കും.
അയനം ഓപ്പണ്‍ ഫോറം അവതരിപ്പിക്കുന്ന ഒരു സദാചാരകാല പ്രണയം, മറീന മൂവി ആർട്സ് അവതരിപ്പിക്കുന്ന നാമെന്തു ചെയ്യണം, സ്നേഹാലയം ഒരുക്കുന്ന വരൂ നമുക്കു നാടകം കളിക്കാം, കാഴ്ച കുവൈത്തിന്റെ ’കാഴ്ച’ എന്നീ നാലു നാടകങ്ങളാണ് നാടകോത്സവത്തിൽ മാറ്റുരക്കുന്നത്.
മികച്ച അവതരണം, മികച്ച രണ്ടാമത്തെ അവതരണം, മികച്ച സംവിധായകൻ, മികച്ച രചന, മികച്ച നടൻ, മികച്ച നടി, മികച്ച ബാലതാരം, പ്രത്യേക ജൂറി അവാർഡ് എന്നീ പുരസ്കാരങ്ങൾക്കു പുറമെ കാഷ് അവാർഡുകളും ഉണ്ടായിരിക്കുന്നതാണെന്ന് കാനാ കുവൈത്ത് ഭാരവാഹികൾ അറിയിച്ചു. പ്രഥമ മത്സരമെന്ന നിലയിൽ, റാഫിൾ ഡ്രോയിലൂടെ പ്രേക്ഷകരിൽനിന്നും തെരഞ്ഞെടുക്കപ്പെടുന്ന 20 പേർക്ക് പ്രത്യേക സമ്മാനങ്ങളും നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ