കുവൈത്ത്: കുവൈത്തിലെ തൃശൂർ നിവാസികളെ ഒരു കുടക്കീഴിൽ കൊണ്ടുവരുവാനും ഒത്തൊരുമയോടെ മുന്നോട്ടു പോകാനുമുള്ള ഉദ്ദേശ ലക്ഷ്യത്തോടെ തൃശൂർ അസോസിയേഷൻ ഓഫ് കുവൈത്ത് (TRASSK) അബ്ബാസിയ , ജഹ്റ, ഫർവാനിയ എന്നീ ഏരിയയുടെ സംയുക്ത ആഭിമുഖ്യത്തിൽ സെപ്റ്റംബർ 15 വെള്ളിയാഴ്ച ഭവൻസ് സ്മാർട്ട് ഇന്ത്യൻ സ്കൂളിൽ ഓണാഘോഷം സംഘടിപ്പിച്ചു. തൃശൂരിന്റെ തനതായ ശൈലിയിൽ അണിയിച്ചൊരുക്കിയ പുലികളിയും, പൂക്കളവും , തിരുവാതിരകളിയും ഒക്കെയായി വിവിധകലാപരിപാടികൾ കൊണ്ട് വർണ വിസ്മയം തന്നെ തീർത്തു.
സാംസ്കാരികസമ്മേളനം അബ്ബാസിയ ഏരിയ കണ്‍വീനർ ഹേമചന്ദ്രൻ പി.ആർ ഉദ്ഘാടനം ചെയ്യുകയും ട്രാസ്ക് പ്രസിഡന്റ് ജീവ്സ് എരിഞ്ഞേരി അധ്യക്ഷത വഹിക്കുകയും ചെയ്തു. പ്രസ്തുത യോഗത്തിൽ ഫർവാനിയ ഏരിയ കണ്‍വീനർ പൗലോസ് വി.ഡി സ്വാഗതം ആശംസിച്ചു തുടർന്ന് ഏരിയ കണ്‍വീനർമാരായ ജഗദംബരൻ, ഉണ്ണികൃഷ്ണൻ, ജനറൽ സെക്രട്ടറി സിജോ സണ്ണി, ട്രഷറർ ആന്‍േറാ ചിറയത്ത്, വനിതാ വേദി ജനറൽ കണ്‍വീനർ ശാന്തി വേണുഗോപാൽ, കളിക്കളം കോഓർഡിനേറ്റർ കുമാരി, നന്ദന സന്തോഷ് എന്നിവർ ആശംസകൾ അർപ്പിച്ചു. വിവിധ ഏരിയകളിൽ നിന്ന് വ്യത്യസ്തമായ കലാപരിപാടികൊൽക്കൊപ്പം വിഭവസമൃദമായ ഓണസദ്യ എല്ലാവരുടെയും മനസ് നിറയിച്ചു. വൈകിട്ടു 5.30 യോടെ മറ്റൊരു ഓണത്തിന്റെ നിറയോർമകളുമായി ഓണാഘോഷത്തിന് കൊടിയിറങ്ങി.
റിപ്പോർട്ട്: സലിം കോട്ടയിൽ