മസ്കറ്റ്: മസ്കറ്റ് ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാള വിഭാഗത്തിന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾക്ക് സെപ്റ്റംബർ 21 വ്യാഴാഴ്ച വൈകിട്ട് 7.30നു തിരിതെളിയും. സെപ്റ്റംബർ 21, 22 , 23 തീയതികളിൽ അൽഫലാജ് ഹോട്ടലിലെ ഗ്രാൻഡ് ഹാളിൽ നടക്കുന്ന പ്രൗഢ ഗംഭീര ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കാൻ ഒമാൻ ഗവണ്മെന്റിന്റെ വിവിധ തുറകളിലെ വിശിഷ്ട വ്യക്തികളെ കൂടാതെ മുഖ്യാതിഥിയായി ഇന്ത്യൻ സ്ഥാനപതി ഇന്ദ്രമണി പാണ്ഡേയും പങ്കെടുക്കും. പരിപാടികളുടെ ഒരുക്കങ്ങൾ വിവിധ കമ്മറ്റികളുടെ നേതൃത്വത്തിൽ പൂർത്തിയായി വരുന്നതായി മലയാള വിഭാഗം കണ്‍വീനർ ടി.ഭാസ്കരൻ പത്രക്കുറിപ്പിൽ അറിയിച്ചു.
മലയാള വിഭാഗത്തിന്റെ ഈ വർഷത്തെ സാഹിത്യ പുരസ്കാര ജേതാവും, പ്രശസ്ത സിനിമാ സംവിധായകൻ സത്യൻ അന്തിക്കാടായിരിക്കും ഓണാഘോഷ ചടങ്ങുകളുടെ വിശിഷ്ടാതിഥി. മലയാളികളെ ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും ചെയ്യുന്നതിലുപരി തന്റെ ഒരോ സിനിമയിലൂടെയും ഓരോ സന്ദേശവും മലയാളികൾക്കായി പകർന്നു നൽകുകയും, ജീവിതത്തിലെ പല വിഷമ ഘട്ടങ്ങളേയും നർമ്മത്തിലൂടെ അവതരിപ്പിക്കാൻ കഴിയുന്നതും അദ്ദേഹത്തിന്റെ സിനിമയുടെ പ്രത്യേകതയാണ്. ചടങ്ങിൽ ഇന്ത്യൻ സോഷ്യൽ ക്ലബ് ചെയർമാൻ ഡോ.സതീഷ ്നന്പ്യാർ പ്രത്യേക ക്ഷണിതാവാകുന്ന സംഗമത്തിൽ വർഷത്തിലേറെ ക്ലബ്ബിന്റെ അധ്യക്ഷ പദവി അലങ്കരിക്കുന്ന അദ്ദേഹത്തിന്റെ അനുകരണീയമായ സേവനങ്ങളെ മുൻനിർത്തി ചടങ്ങിൽ ആദരിക്കും.
അർപ്പണ മനോഭാവത്തോടെ സേവന തല്പരതയിൽ പ്രാഗൽഭ്യം തെളിയിച്ച അംഗങ്ങളെ ആദരിക്കും. കഴിഞ്ഞ വർഷം പത്തും പന്ത്രണ്ടും ക്ലാസുകളിൽ ഉന്നത വിജയം കൈവരിച്ച അംഗങ്ങളുടെ കുട്ടികൾക്കുള്ള വിജയ മുദ്രയും തദവസരത്തിൽ സമ്മാനിക്കും. ആഘോഷ രാവുകൾക്കു മിഴിവേകാൻ ആദ്യ രണ്ടു ദിനങ്ങളിൽ കേരളത്തനിമയുള്ള നിറപ്പകിട്ടാർന്ന വിവിധ കലാപരിപാടികൾ അവതരിപ്പിക്കപ്പെടും. കാണികളുടെ കണ്ണും കരളും കവരുന്ന വിസ്മയ കാഴ്ചകളുടെ ഒരു പൂരം തന്നെയായിരിക്കും കലാപരിപാടികളെന്ന് കണ്‍വീനർ അവകാശപ്പെട്ടു. സെപ്റ്റംബർ 23 നു ക്ഷണിക്കപ്പെട്ട 3000 പേർക്കുള്ള ഓണ സദ്യയോടെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾക്ക് തിരശീല വീഴും.
റിപ്പോർട്ട്: സേവ്യർ കാവാലം