ജിദ്ദ: ജിദ്ദ നവോദയ മക്ക ഏരിയ കമ്മറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന യൂണിറ്റുകളിലെ കണ്‍വൻഷനുകൾക്ക് തുടക്കം കുറിച്ചു കൊണ്ട് കാക്കിയ യൂണിറ്റ് കണ്വൻഷൻ സംഘടിപ്പിച്ചു. മക്കയിലെ കുദായിൽ (ടി.ഹസ്സൻ നഗർ ) ഏഷ്യൻ പോളിക്ലിനിക്ക് ഓഡിറ്റോറിയത്തിൽ വച്ചു നടന്ന കണ്‍വൻഷനിൽ നവോദയ മക്ക ഏരിയാ രക്ഷാധികാരി ശിഹാബുദ്ദീൻ കോഴിക്കോട് ഉദ്ഘാടനം നിർവ്വഹിച്ചു.
നജീബ് മഞ്ചേരി രക്തസാക്ഷി പ്രമേയവും, നിഷാദ് മേലാറ്റൂർ അനുശോചന പ്രമേയവും, യൂണിറ്റ്് സെക്രട്ടറി ഫൈസൽ പാണ്ടിക്കാട് പ്രവർത്തന റിപ്പോർട്ടും, ട്രഷറർ ഷമീർ മൂവാറ്റുപുഴ സാന്പത്തിക റിപ്പോർട്ടും, ഏരിയാ സിക്രട്ടറി അൻവർ ഖാലിദ് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.
കണ്‍വൻഷനെ അഭിവാദ്യം ചെയ്തു കൊണ്ട്, ഏരിയ പ്രസിഡന്റ് മെയതീൻകോയ പുതിയങ്ങാടി, കേന്ദ്രകമ്മറ്റി അംഗം റഫീഖ് കോട്ടക്കൽ, ട്രഷറർ ബഷീർ നിലന്പൂർ, ജീവ കാരുണ്യ വിഭാഗം കണ്‍വീനർ മുഹമ്മദ് മേലാറ്റൂർ, ജോ: സെക്രട്ടറി ഷബീർ മേൽമുറി എന്നിവർ സംസാരിച്ചു. റിയാസ് വള്ളുവന്പ്രം പ്രമേയം അവതരിപ്പിച്ചു.
മലപ്പുറം ജില്ലയിലേയും, സമീപ പ്രദേശങ്ങളിലേയും ജനങ്ങൾക്ക് ആശ്വാസമായ പാസ്പോർട്ട് ഓഫീസ് മലപ്പുറത്ത് നിന്നും മാറ്റരുതെന്ന് കണ്വൻഷൻ പ്രമേയത്തിലൂടെ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. റാഫി മേലാറ്റൂരിന്റെ അധ്യക്ഷതയിൽ നടന്ന കണ്‍വൻഷനിൽ ഹനീഫ പൊന്നാനി സ്വാഗതവും, സജീർ കൊല്ലം നന്ദിയും പറഞ്ഞു.
റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ