ന്യൂജേഴ്സി: എംബിഎൻ ഫൗണ്ടേഷൻ ന്യൂജേഴ്സി മലയാളികൾക്കായി അവതരിപ്പിക്കുന്ന 'പൂമരം' ഷോയുടെ ടിക്കറ്റ് കിക്കോഫ് നടന്നു. എൻഎസ്എസ് ന്യൂജേഴ്സിയുടെ ഓണാഘോഷങ്ങളോടനുബന്ധിച്ചാണ് കിക്കോഫ് നടത്തിയത്. ഒക്ടോബർ 15നു ന്യൂജേഴ്സി വൂഡ്ബ്രിഡ്ജ് മിഡിൽ സ്കൂൾ (525 Barron Ave, Woodbridge, NJ 07095) ഓഡിറ്റോറിയത്തിൽ നടക്കുന്ന ഈ വർഷത്തെ ഏറ്റവും മികച്ച ഷോ ആയിരിക്കും ഗായിക വൈക്കം വിജയലക്ഷ്മിയുടെ നേതൃത്വത്തിൽ നടക്കുവാൻ പോകുന്നതെന്ന് ടിക്കറ്റ് കിക്കോഫ് ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് എം ബി എൻ ഫൗണ്ടേഷൻ ചെയർമാൻ മാധവൻ ബി. നായർ പറഞ്ഞു .
'പൂമരം' ഷോയുടെ ടിക്കറ്റുകൾ ന്യൂജേഴ്സിയിലെ സാംസ്കാരിക പ്രവർത്തകരായ രാജൻ ചീരൻ, ഡോ ഷിറാസ് യൂസഫ് , ഡോ ഗോപിനാഥൻ നായർ, അഞ്ജലി ഹരിഹരൻ, സുധ കർത്ത എന്നിവർ മാധവൻ ബി. നായരുടെ കയ്യിൽ നിന്ന് സ്വീകരിച്ചു. മുതിർന്ന പ്രവാസി സംഘടന നേതാവായ ടി. എസ് ചാക്കോയെ ഈ കലാപരിപാടിയുടെ മുഖ്യ അംബാസഡറായി പ്രഖ്യാപിക്കുകയും അദ്ദേഹത്തെ ആദരിക്കുകയും ചെയ്തു .
എംബിഎൻ ഫൗണ്ടേഷന്റെ ഉദ്ഘാടനം പൂമരം ഷോയ്ക്കു മുന്നോടിയായി നടക്കും. ന്യൂജേഴ്സിയിലെ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യമായ മാധവൻ ബി നായർ ആരംഭിച്ച പ്രസ്ഥാനമാണ് എം ബി എൻ ഫൗണ്ടേഷൻ. ’പ്രോമോട്ടിംഗ് സ്കിൽസ്, സപ്പോർട്ടിംഗ് ഹെൽത്ത് ന്ധഎന്ന ആശയത്തോടെയാണ് എംബിഎൻ ഫൗണ്ടേഷൻ രൂപീകരിച്ചിക്കുന്നത്. സാന്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളിലെ കഴിവുകൾ വികസിപ്പിക്കുക, നിർധനരായ കാൻസർ രോഗികൾക്ക് ചികിത്സയ്ക്കുള്ള സഹായം നൽകുക എന്നിങ്ങനെയുള്ള ലക്ഷ്യങ്ങൾ ഫൗണ്ടേഷനുള്ളത്.
||
അമേരിക്കയിൽ കഴിഞ്ഞ വർഷങ്ങളിൽ നടന്ന പരിപാടികളിൽ നിന്നും വളരെ വ്യത്യസ്തത നിറഞ്ഞതാകും വൈക്കം വിജയലക്ഷ്മിയും സംഘവും അവതരിപ്പിക്കുന്ന ന്ധപൂമരംന്ധ ഷോ. ന്യൂജേഴ്സിയിലെ മലയാളി സംഘടനകളായ മലയാളി അസോസിയേഷൻ ഓഫ് ന്യൂജേഴ്സി(MANJ), കേരളാ കൾച്ചറൽ ഫോറം (KCF), നോർത്ത് അമേരിക്കൻ മലയാളിസ് ആൻഡ് അസോസിയേറ്റഡ് മെംബേർസ് (NAMAM) എന്നിവയുടെ പിന്തുണയോടുകൂടിയാണ് ഈ ഷോ ന്യൂജേഴ്സിയിൽ അവതരിപ്പിക്കുന്നത്.
ഗായിക വൈക്കം വിജയലക്ഷ്മിയുടെ നേതൃത്വത്തിൽ നടക്കുന്ന ഷോയിൽ പുല്ലാംകുഴലിൽ നാദവിസ്മയം തീർക്കുന്ന ചേർത്തല രാജേഷും, ബിനോയിയും അടങ്ങുന്ന സംഘം ഒരുക്കുന്ന സംഗീതവിരുന്നും ഇതോടൊപ്പം അവതരിപ്പിക്കും. ചലച്ചിത്ര നടി അനുശ്രീ , രൂപശ്രീ, സജ്ന നജാം, ശ്രുതി തന്പി, ഷാജു തുടങ്ങിയവർ അവതരിപ്പിക്കുന്ന നൃത്ത നൃത്ത്യങ്ങൾ കാണികൾക്കു ആവേശമാകും. സ്റ്റേറ്റ് ഫിലിം അവാർഡ് ജേതാവ് സജ്ന നജാം ആണ് നൃത്ത സംവിധാനം നിർവഹിക്കുന്നത്. മുത്തേ പൊന്നേ പിണങ്ങല്ലേ എന്ന ഹിറ്റ് പാട്ട് എഴുതി ഈണം പകർന്ന അരിസ്റ്റോ സുരേഷ്, അനുകരണ കലയുടെ മുടിചൂടാ മന്നൻ ആയ അബിയുടെ നേതൃത്വത്തിൽ അവതരിപ്പിക്കുന്ന കോമഡി ഷോയും, നടൻ അനൂപ് ചന്ദ്രനും, ആക്ഷൻ ഹീറോ സുരേഷും ഒരുക്കുന്ന കോമഡി സ്കിറ്റുകളും പുതിയ അനുഭവമാകും നമുക്ക് സമ്മാനിക്കുക. മിന്നലേ ജീനു, വിനീത്, അഭിഷ് എന്ന പുതു തലമുറയിലെ കലാകാരൻമാർ പൂമരത്തിനൊപ്പം ന്യൂജേഴ്സിയിലെ കാണികളെ വിസ്മയിപ്പിക്കുവാൻ എത്തും.
പൂമരം ഷോയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്:
മാധവൻ ബി നായർ, ചെയർമാൻ, 732 718 7355
വിനീത നായർ, പി ർ ഒ, 732 874 3168
റിപ്പോർട്ട്: വിനീത നായർ