+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫ്ര​ണ്ട്സ് ഓ​ഫ് തി​രു​വ​ല്ലാ​യു​ടെ ഓ​ണാ​ഘോ​ഷം അ​വി​സ്മ​ര​ണീ​യ​മാ​യി

ഹൂ​സ്റ്റ​ണ്‍: ഫ്ര​ണ്ട്സ് ഓ​ഫ് തി​രു​വ​ല്ലാ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ഈ ​വ​ർ​ഷ​ത്തെ ഓ​ണ​സം​ഗ​മം വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ൾ കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി. സെ​പ്റ്റം​ബ​ർ 16 ന് ​ശ​നി​യാ​ഴ്ച പാം
ഫ്ര​ണ്ട്സ് ഓ​ഫ് തി​രു​വ​ല്ലാ​യു​ടെ ഓ​ണാ​ഘോ​ഷം അ​വി​സ്മ​ര​ണീ​യ​മാ​യി
ഹൂ​സ്റ്റ​ണ്‍: ഫ്ര​ണ്ട്സ് ഓ​ഫ് തി​രു​വ​ല്ലാ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ഈ ​വ​ർ​ഷ​ത്തെ ഓ​ണ​സം​ഗ​മം വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ൾ കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി. സെ​പ്റ്റം​ബ​ർ 16 ന് ​ശ​നി​യാ​ഴ്ച പാം ​ഇ​ന്ത്യാ റെ​സ്റ്റോ​റ​ന്‍റി​ൽ ന​ട​ന്ന ഓ​ണ​കൂ​ട്ടാ​യ്മ ഹാ​ർ​വി ദു​ര​ന്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ല​ളി​ത​മാ​യി ആ​ഘോ​ഷി​ച്ചു കൊ​ണ്ട് വ്യ​ത്യ​സ്ത പു​ല​ർ​ത്തി. ഗൃ​ഹാ​തു​ര​ത്വ സ്മ​ര​ണ​ക​ൾ ഉ​ണ​ർ​ത്തി കേ​ര​ള​ത്ത​നി​മ​യു​ള്ള ഓ​ണ​വി​ഭ​വ​ങ്ങ​ൾ അ​ട​ങ്ങി​യ വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ ഏ​റെ ഹൃ​ദ്യ​വും ഏ​തൊ​രു മ​ല​യാ​ളി​യു​ടെ​യും രു​ചി​യോ​ർ​മ്മ​ക​ളെ ഉ​ണ​ർ​ത്തു​ന്ന​തു​മാ​യി​രു​ന്നു.

കേ​ര​ളീ​യ ശൈ​ലി​യി​ൽ ഓ​ണ​ക്കോ​ടി​ക​ൾ ധ​രി​ച്ചു​കൊ​ണ്ട് തി​രു​വ​ല്ലാ​ക്കാ​ർ ഈ ​ഓ​ണ​സം​ഗ​മ​ത്തി​ൽ അ​ണി​നി​ര​ന്ന​പ്പോ​ൾ സം​ഗ​മ​ത്തി​ന് ഒ​രു പ്ര​ത്യേ​ക​ത​യു​ണ്ടാ​യി​രു​ന്നു. ത​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​വും സ​ന്ദേ​ശ​ങ്ങ​ളും കൊ​ണ്ട് ഹൂ​സ്റ്റ​ണി​ലെ മൂ​ന്നു​വൈ​ദി​ക​ർ ഈ ​ഓ​ണ​കൂ​ട്ടാ​യ്മ​യെ ധ​ന്യ​മാ​ക്കി. ഇ​മ്മാ​നു​വേ​ൽ മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക അ​സോ​സി​യേ​റ്റ് വി​കാ​രി റ​വ. ഏ​ബ്ര​ഹാം വ​ർ​ഗീ​സ് മു​ഖ്യ ഓ​ണ​സ​ന്ദേ​ശം ന​ൽ​കി.
||
മ​റ്റു​ള്ള​വ​രെ ആ​ദ​രി​ക്കു​ന്ന​തി​നും ന· ​ചെ​യ്യു​ന്ന​തി​നും ന​മു​ക്ക് ക​ഴി​യ​ണ​മെ​ന്ന് അ​ച്ച​ൻ ഓ​ണ​സ​ന്ദേ​ശ​ത്തി​ൽ ഉ​ദ്ബോ​ധി​പ്പി​ച്ചു. റ​വ. ഏ​ബ്ര​ഹാം തോ​ട്ട​ത്തി​ൽ ത​ന്‍റെ ഹൃ​ദ്യ​മാ​യ സ​ന്ദേ​ശ​ത്തോ​ടൊ​പ്പം തി​രു​വ​ല്ല​യെ വ​ർ​ണ്ണി​ച്ചു​കൊ​ണ്ട് എ​ഴു​തി​യ​വ​ത​രി​പ്പി​ച്ച ക​വി​ത വേ​റി​ട്ട ഓ​ർ​മ്മ​ക​ൾ ഉ​ണ​ർ​ത്തി. കേ​ര​ളീ​യ​രാ​യ ര​ണ്ടും മൂ​ന്നും ത​ല​മു​റ​ക്കാ​രോ​ടൊ​പ്പം ഓ​ണ​മാ​ഘോ​ഷി​ക്കാ​ൻ ക​ഴി​ഞ്ഞ​ത് ഭാ​ഗ്യ​മാ​യി ക​രു​തു​ന്നു​വെ​ന്ന് റ​വ. മാ​മ്മ​ൻ വ​ർ​ക്കി സൂ​ചി​പ്പി​ച്ചു.

തി​രു​വ​ല്ലാ​ക്കാ​ര​നും പ്ര​ശ​സ്ത മ​ല​യാ​ള സി​നി​മാ സം​വി​ധാ​യ​ക​നു​മാ​യ ബ്ലെ​സി സ്കൈ​പ്പി​ൽ കൂ​ടി ഓ​ണാ​ശം​സ നേ​ർ​ന്ന​ത് പു​ത്ത​ൻ അ​നു​ഭ​വ​മാ​യി​രു​ന്നു. ബി​ജു ജോ​ർ​ജ്, ഡോ. ​അ​ന്നാ ഫി​ലി​പ്പ് എ​ന്നി​വ​ർ ശ്രു​തി​മ​ധു​ര​മാ​യ ഗാ​ന​ങ്ങ​ളാ​ല​പി​ച്ചു. പ്ര​സി​ഡ​ന്‍റ് റോ​ബി​ൻ ഫി​ലി​പ്പ് സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി ഉ​മ്മ​ൻ തോ​മ​സ് ന​ന്ദി​യും അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: ജീ​മോ​ൻ റാ​ന്നി