ന്യൂയോർക്ക്: മലങ്കര മർത്തോമാ സഭയുടെ തെരഞ്ഞെടുക്കപ്പെട്ട നവനേതൃത്വം ഡോ. ജോസഫ് മാർത്തോമായുടെ സാന്നിധ്യത്തിൽ ഒൗദ്യോഗിക ചുമതലയിൽ പ്രവേശിച്ചു. സെപ്റ്റംബർ രണ്ടാംവാരം നടന്ന സഭാ പ്രതിനിധി മണ്ഡലാംഗങ്ങളുടെ സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുത്തത്.
റവ. ജെ.ജി. ജോസഫ് (സഭാ സെക്രട്ടറി), റവ. തോമസ് സി. അലകാസാണ്ടർ (ക്ലർജി ട്രസ്റ്റി), പി. പി. അച്ചൻകുഞ്ഞ് (ലെ ട്രസ്റ്റി ആൻഡ് ട്രഷറർ), റവ. ജിയോർവിൻ ജോസഫ് (ഫിനാൻസ് മാനേജർ), റവ. ഏബ്രഹാം സുദീപ് ഉമ്മൻ (സിസ്റ്റം മാനേജർ), തോമസ് കോശി (ഓഫീസ് മാനേജർ), ടി. എം. ജോസഫ് (മാനേജർ അക്കൗണ്ട്സ്) എന്നിവരാണ് 2017,2020 വർഷത്തെ ഭരണ ചുമതലകൾ നിർവഹിക്കുക.
||
സഭാ സെക്രട്ടറി, ക്ലർജി ട്രസ്റ്റി എന്നീ സ്ഥാനങ്ങളിലേക്ക് രണ്ടുപേർ വീതമാണ് മത്സര രംഗത്തുണ്ടായിരുന്നത്. ക്രിസ്ത്യൻ ഏജൻസി ഫോർ റൂറൽ ഡവലപ്പ്മെന്റ് ചുമതല വഹിക്കുന്ന റവ. ജേക്കബിനെ പരാജയപ്പെടുത്തിയാണ് മദ്രാസ് ചെറ്റ്പെട്ടിൽ നിന്നുള്ള റവ. കെ. ജി. ജോസഫ് വിജയിച്ചത്. റവ. ജോണ്സൻ വർഗീസിന് (വെണ്മണി) പരാജയപ്പെടുത്തിയാണ് റവ. തോമസ് അലക്സാണ്ടർ വിജയിയായത്.
പ്രൊഫസർ ഡോ. റോയ്സ് മല്ലിശ്ശേരി, രാജൻജേക്കബ് ഉൾപ്പെടെ അഞ്ചുപേർ മത്സരിച്ച ലെ ട്രസ്റ്റി തെരഞ്ഞെടുപ്പിൽ ഒരു വോട്ടിനാണ് പി.പി. അച്ചൻകുഞ്ഞ് വിജയിച്ചത്. വീണ്ടും വോട്ടെണ്ണൽ നടത്തിയെങ്കിലും പി.പി. അച്ചൻകുഞ്ഞിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.
റിപ്പോർട്ട്: പി.പി. ചെറിയാൻ