![അജിതാലയം ഗീതയുടെ 'പെയ്യാത്ത മേഘങ്ങൾ 'പ്രകാശനം ചെയ്തു](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_4210260/full.jpg)
ന്യൂഡൽഹി: അധ്യാപികയും സാമൂഹിക പ്രവർത്തകയുമായ അജിതാലയം ഗീതയുടെ 'പെയ്യാത്ത മേഘങ്ങൾ' എന്ന നോവലിന്റെ പ്രകാശന കർമ്മം കിഴക്കിന്റെ വെനീസിന്റെ ആഭിമുഖ്യത്തിൽ കേരള ഹൗസിൽ ഞായറാഴ്ച നടന്ന ചടങ്ങിൽ കേന്ദ്ര പ്രൊവിഡന്റ് ഫണ്ട് കമ്മിഷണർ ഡോക്ടർ വി പി ജോയ് ഐഎഎസ് ഇഗ്നോ ഡയറക്ടർ ഡോക്ടർ ചന്ദ്രശേഖരൻ നായർക്ക് ആദ്യ പ്രതി നൽകി നിർവ്വഹിച്ചു.
ചടങ്ങിൽ ഡോക്ടർ വി.പി ജോയ് ഐഎഎസ്, ഡോക്ടർ ചന്ദ്രശേഖരൻ നായർ തഴക്കര രാധാകൃഷ്ണൻ, ജയ്സിൻകൃഷ്ണ, കേരള ഹൗസ് മുൻ കണ്ട്രോളറും കിഴക്കിന്റെ വെനീസിന്റെ പ്രസിഡന്റുമായ ഷാജി എം, ശ്രുതി ആർട്സ് പ്രസിഡന്റ് സി. പ്രതാപൻ, കിഴക്കിന്റെ വെനീസ് സെക്രട്ടറി കെ.വി രാജു, ഡോക്ടർ ആന്റണി തോമസ് തുടങ്ങിയവർ ആശംസാ പ്രസംഗം നടത്തി. മജീഷ്യൻ വിത്സണ് ചന്പക്കുളത്തിന്റെ മാജിക് ഷോയും നടന്നു. ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും കഥാകാരി അജിതാലയം ഗീത നന്ദി രേഖപ്പെടുത്തി.
റിപ്പോർട്ട്: പി.എൻ. ഷാജി