ജിദ്ദ: പതിനെട്ടുവർഷമായി ജിദ്ദയിൽ ജോലി ചെയ്യുന്ന ഷംസുദീൻ ആൽപ്പെറ്റ മേലാറ്റൂർ സ്വദേശി ഹ്യദയാഘാദത്തെ തുടർന്നു മരണപ്പെട്ടു. ജിദ്ദ നവോദയ സജീവ പ്രവർത്തകനും മുൻ ഷറഫിയാ ഏരിയ രക്ഷാധികാരി സമിതി അംഗവുമായിരുന്ന ഷംസുദ്ദീൻ നവോദയ സൂക്കുൽ ഖുറാബ് യൂണിറ്റ് അംഗമാണ്. ഇപ്പോൾ ബാമർ ഇലക്ട്രോണിക്സ് എന്ന സ്ഥാപനത്തിൽ ജോലി ചെയ്തു വരുകയായിരുന്നു. ഭാര്യ റുബീന ഏക മകൾ ഷംമ്റീന അഷ്മിൻ. സഹോദരങ്ങൾ നൂറുദ്ദീൻ, ഫൗസുദ്ദിൻ, സഹോദരി റഹ് മത്ത്.
ഭൗതിക ശരീരം നാട്ടിലെത്തിക്കാനുള്ള പ്രവർത്തനവുമായി നവോദയ പ്രവർത്തകരും സഹപ്രവർത്തകരും നാട്ടിലും കൗണ്സിലേറ്റുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നു. ഷംസുദ്ദീന്റെ അകാല നിര്യാണത്തിൽ ജിദ്ദ നവോദയ കേന്ദ്ര കമ്മിറ്റി അനുശോചിച്ചു.
റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ