+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഐഎൻഒസി യുഎസ്എ കേരളാ ചാപ്റ്റർ നാഷണൽ കണ്‍വൻഷൻ ഷിക്കാഗോയിൽ

ഷിക്കാഗോ: ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിന്‍റെ പോഷകസംഘടനയായി കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളായി അമേരിക്കയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ നാഷണൽ ഓവർസീസ് കോണ്‍ഗ്രസ് യുഎസ്എ, കേരളാ ചാപ്റ്റർ നാഷണൽ കണ്‍വൻഷൻ ഷിക്കാഗോയുടെ സ
ഐഎൻഒസി യുഎസ്എ കേരളാ ചാപ്റ്റർ നാഷണൽ കണ്‍വൻഷൻ ഷിക്കാഗോയിൽ
ഷിക്കാഗോ: ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിന്‍റെ പോഷകസംഘടനയായി കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളായി അമേരിക്കയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ നാഷണൽ ഓവർസീസ് കോണ്‍ഗ്രസ് യുഎസ്എ, കേരളാ ചാപ്റ്റർ നാഷണൽ കണ്‍വൻഷൻ ഷിക്കാഗോയുടെ സബർബൻ സിറ്റിയായ പ്രോസ്പെക്ട്സ് ഹൈറ്റ്സിലുള്ള കണ്‍ട്രി ഇൻ ആൻഡ് സ്യൂട്ട്സിന്‍റെ ബാങ്ക്വറ്റ് ഹാളിൽ വച്ചു നവംബർ 3,4 തീയതികളിൽ ആഘോഷമായി നടത്തുവാൻ കേരളാ ചാപ്റ്റർ പ്രസിഡന്‍റ് ജയചന്ദ്രന്‍റെ അധ്യക്ഷതയിൽ ചേർന്ന നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം തീരുമാനിച്ചു.

കണ്‍വൻഷനിൽ പങ്കെടുത്തുകൊണ്ട് എഐസിസി നേതാക്കൾ, കെപിസിസി ഭാരവാഹികൾ, എംപിമാർ, എംഎൽഎമാർ, ഐഎൻഒസി നാഷണൽ ഭാരവാഹികൾ തുടങ്ങി നിരവധി നേതാക്കൾ പങ്കെടുത്ത് സംസാരിക്കും. തോമസ് മാത്യു പടന്നമാക്കൽ അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം