റോം: റോമിലെ ബസിലിക്ക മരിയം മജോരേയിൽ സാൻതോം സീറോമലബാർ ഇടവകയുടെ നേതൃത്വത്തിൽ എട്ടുനോന്പാചരണം നടന്നു. റോമിലെ മലയാളി സമൂഹത്തിന്റെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നായി മാറി മാതാവിന്റെ ജനനത്തിരുനാൾ ആഘോഷം.
ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കൽ ദിവ്യബലിയിൽ മുഖ്യകാർമികനായി. ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ വചനസന്ദേശം നൽകി. യൂറോപ്പിലെ സീറോമലബാർ അപ്പസ്തോലിക് വിസിറ്റേറ്റർ മാർ സ്റ്റീഫൻ ചിറപ്പണത്ത്, പാസർബോൺ രൂപത സഹായമെത്രാൻ മോൺ. ഡൊമിനിക്കൂസ് മയർ, റോമ വികാരിയാത്തിലെ പ്രവാസികാര്യാലയം അധ്യക്ഷൻ മോൺ. പിയർ പൗളോ എന്നിവർ സഹകാർമികരായിരുന്നു.
നിരവധി വൈദികരും സമർപ്പിതരും തിരുനാളാഘോഷത്തിൽ പങ്കെടുത്തു. പ്രദക്ഷിണത്തിന് വികാരി ഫാ.ചെറിയാൻ വാരികാട്ട്, സഹവികാരിമാരായ ഫാ. സിജു മുട്ടത്തുകുന്നേൽ, ഫാ.ബിനോജ് മുളവരിങ്ങൽ, ഫാ. സനൽ മാളിയേക്കൽ, കമ്മിറ്റിയംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
റോമിൽ എട്ടുനോന്പ് ആചരണം
04:19 PM Sep 17, 2017 | Deepika.com