റോം: തീവ്രവാദികളുടെ തടവിൽനിന്നു മോചിതനായ ഫാ. ടോം ഉഴുന്നാലിലിനെ റോമിലെ മലയാളി സമൂഹത്തിന് ആത്മീയ നേതൃത്വം നൽകുന്ന വൈദികർ വത്തിക്കാനിൽ സന്ദർശിച്ചു.
യൂറോപ്പിലെ സീറോമലബാർ വിശ്വാസികളുടെ അപ്പസ്തോലിക് വിസിറ്റേറ്ററായ മാർ സ്റ്റീഫൻ ചിറപ്പണത്തിന്റെ നേതൃത്വത്തിലായിരുന്നു സന്ദർശനം. ഫാ.ചെറിയാൻ വാരികാട്ട്, ഫാ. തോമസ് അഞ്ചുകണ്ടം എസ്ഡിബി, ഫാ. ഏബ്രഹാം കവളക്കാട്ട് എസ്ഡിബി, ഫാ. സനു ഔസേപ്പ്, ഫാ. പ്രിൻസ് മുളകുമറ്റത്തിൽ, ഫാ. ബിജു മുട്ടത്തുകുന്നേൽ, ഫാ. ബിനോജ് മുളവരിക്കൽ എന്നിവരും സന്നിഹിതരായിരുന്നു.
ഫാ. ടോം ഉഴുന്നാലിലിനെ സന്ദർശിച്ചു
04:17 PM Sep 17, 2017 | Deepika.com