+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ടി.എസ്. ചാക്കോയെ എൻഎസ്എസ് ന്യൂജേഴ്സി ആദരിച്ചു

ന്യൂജഴ്സി: മുതിർന്ന സാമൂഹ്യ പ്രവർത്തകൻ ടി.എസ്. ചാക്കോയെ എൻഎസ്എസ് ന്യൂജഴ്സി ആദരിച്ചു. സെപ്റ്റംബർ പത്തിനു എഡിസണ്‍ ഹോട്ടലിൽ നടന്ന ഓണാഘോഷ പരിപാടികൾക്കിടയിൽ അദ്ദേഹത്തെ എൻഎസ്എസ് ന്യൂജഴ്സി ചെയർമാൻ മാധ
ടി.എസ്.  ചാക്കോയെ എൻഎസ്എസ് ന്യൂജേഴ്സി ആദരിച്ചു
ന്യൂജഴ്സി: മുതിർന്ന സാമൂഹ്യ പ്രവർത്തകൻ ടി.എസ്. ചാക്കോയെ എൻഎസ്എസ് ന്യൂജഴ്സി ആദരിച്ചു. സെപ്റ്റംബർ പത്തിനു എഡിസണ്‍ ഹോട്ടലിൽ നടന്ന ഓണാഘോഷ പരിപാടികൾക്കിടയിൽ അദ്ദേഹത്തെ എൻഎസ്എസ് ന്യൂജഴ്സി ചെയർമാൻ മാധവൻ ബി നായർ പൊന്നാടയണയിച്ചു. നാൽപ്പതു വർഷത്തിലേറെയായി അമേരിക്കയിലെ മലയാളികളുടെ, പ്രത്യേകിച്ചു ന്യൂയോർക്ക്, ന്യൂജഴ്സി എന്നിവിടങ്ങളിൽ ഉള്ളവരുടെ സാമൂഹിക ക്ഷേമത്തിനും സാംസ്കാരികമായ ഉയർച്ചയ്ക്കും ടി. എസ്. ചാക്കോ നൽകിയ സംഭാവനകൾ വിലമതിക്കാനാകാത്തതാണെന്ന് മാധവൻ ബി നായർ പറഞ്ഞു.

കേരള കൾച്ചറൽ ഫോറത്തിന്‍റെ സ്ഥാപക പ്രസിഡന്‍റ്, സെക്രട്ടറി, ട്രഷറർ എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്ന ടി. എസ്. ചാക്കോ ഇപ്പോൾ കേരള കൾച്ചറൽ ഫോറം ആയുഷ്കാല രക്ഷാധികാരിയായി പ്രവർത്തിച്ചു വരുന്നു. ഫൊക്കാനയുടെ സജീവ പ്രവർത്തകനായ അദ്ദ്ദേഹം അഡ്വൈസറി ബോർഡ് ചെയർമാൻ, ട്രസ്റ്റി ബോർഡ് ചെയർമാൻ, നാഷണൽ വൈസ് പ്രസിഡന്‍റ്, റീജിയണൽ വൈസ് പ്രസിഡന്‍റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

ടി.എസ്. ചാക്കോ കേരളത്തിലെ രാഷ്ട്രീയ, സാമൂഹ്യ, തൊഴിൽ മേഖലകളിൽ നേതൃനിരയിൽ പ്രവർത്തിച്ചതിനുശേഷമാണ് അമേരിക്കയിൽ എത്തിയത്. ബർഗൻ കൗണ്ടി മലയാളി ക്രിസ്ത്യൻ ഫെല്ലോഷിപ്പിന്‍റെ തുടക്കം മുതൽ സജീവമായി പ്രവർത്തിക്കുന്നു. ഇന്ത്യൻ ഓവർസീസ് കോണ്‍ഗ്രസ് ന്യൂജഴ്സി ചാപ്റ്റർ പ്രസിഡന്‍റ്, മാർത്തോമാ സഭാ മണ്ഡലം മെന്പർ, സെന്‍റ് പീറ്റേഴ്സ് മാർത്തോമാ ഇടവക വൈസ് പ്രസിഡന്‍റ്, ട്രസ്റ്റി തുടങ്ങിയ സ്ഥാനങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ന്യൂജേഴ്സിയിൽ നടന്ന നിരവധി കായിക മത്സരങ്ങൾക്ക് നേതൃത്വം നൽകി. പ്രവാസി പ്രതിഭ ഉൾപ്പടെ അദ്ദ്ദേഹത്തെത്തേടി നിരവധി പുരസ്കാരങ്ങളെത്തിയിട്ടുണ്ട്. ഏഷ്യൻ അമേരിക്കൻ പസിഫിക് ഐലൻഡേഴ്സ് അവാർഡ് 2016ൽ ടി എസ് ചാക്കോയ്ക്ക് ലഭിച്ചിരുന്നു.

എൻഎസ്എസ് ന്യൂജേഴ്സിയുടെ സ്നേഹത്തിനും ആദരവിനും ടി. എസ്. ചാക്കോ നന്ദി പറഞ്ഞു. എം ബി എൻ ഫൗണ്ടേഷൻ ഒക്ടോബർ 15നു ന്യൂജഴ്സിയിൽ അവതരിപ്പിക്കുന്ന പൂമരം ഷോയുടെ പ്രിൻസിപ്പൽ അംബാസ്സഡർ താനായിരിക്കുമെന്നും, വൈക്കം വിജയലക്ഷ്മിയും സംഘവും അവതരിപ്പിക്കുന്ന കലാമൂല്യമുള്ള ഈ പരിപാടി ന്യൂജേഴ്സിയിലെ മലയാളികൾക്കു വളരെയേറെ ആസ്വാദ്യകരമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ പോൾ കറുകപ്പിള്ളിൽ, ദേവസ്സി പാലാട്ടി, ഡോ. നിഷ പിള്ള, മാലിനി നായർ, ഗീതേഷ് തന്പി, സുനിൽ നന്പ്യാർ, സുധീർ നന്പ്യാർ, ഡോ. ഗോപിനാഥൻ നായർ തുടങ്ങയിവർ പങ്കെടുത്തു.

റിപ്പോർട്ട്: വിനീത നായർ