+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റോക് ലാൻഡ് സെന്‍റ് മേരീസ് ക്നാനായ മിഷൻ ദേവാലയം സ്വപ്ന സാക്ഷാത്കാരം

ന്യൂയോർക് ;വെസ്റ്റ്ചെസ്റ്റർ , റോക്ലാൻഡ് ക്നാനായ മിഷൻ അംഗങ്ങളുടെ ചിരകാല അഭിലാഷമായ മാതാവിന്‍റെ നാമത്തിലുള്ള സ്വന്തമായ ദേവാലയം എന്ന സ്വപ്നം സാഷാത്കരിക്കപെടുകയാണ് . ന്യൂയോർക്ക് ആർച്ച് ഡയോസിൽ നിന്നു
റോക് ലാൻഡ്  സെന്‍റ്  മേരീസ് ക്നാനായ  മിഷൻ ദേവാലയം സ്വപ്ന സാക്ഷാത്കാരം
ന്യൂയോർക് ;വെസ്റ്റ്ചെസ്റ്റർ , റോക്ലാൻഡ് ക്നാനായ മിഷൻ അംഗങ്ങളുടെ ചിരകാല അഭിലാഷമായ മാതാവിന്‍റെ നാമത്തിലുള്ള സ്വന്തമായ ദേവാലയം എന്ന സ്വപ്നം സാഷാത്കരിക്കപെടുകയാണ് . ന്യൂയോർക്ക് ആർച്ച് ഡയോസിൽ നിന്നു റോക്ക്ലാന്‍റിലെ ഹാർവെർസ്ട്രോ സിറ്റിയിലുള്ള (46 കോങ്ക്ലിൻ അവന്യൂ ഹാർവെർസ്ട്രോ ന്യൂയോർക് 10927) മനോഹരമായ ദേവാലയം വാങ്ങി. സെപ് .23 നു ശനിയാഴ്ച്ച ഷിക്കാഗോ രൂപതാ മെത്രാൻ അഭിവന്ദ്യ പിതാവ് ജേക്കബ് അങ്ങാടിയത്തും കോട്ടയം രൂപത ആർച്ച ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് പിതാവും പുതിയ ദേവാലയത്തിന്‍റെ ആശിർവാദം നിർവഹിക്കുന്നു. അന്നേ ദിവസം രാവിലെ9.30ന് അഭിവന്ദ്യ പിതാക്ക·ാർക്കു ഇടവക ജനങ്ങളുടെ സ്വീകരണത്തിനു ശേഷം നടക്കുന്ന പരിശുദ്ധ ദിവ്യ ബലിക്കിടയിൽ സെന്‍റ് മേരീസ് ഇടവക ദേവാലയം എല്ലാവർക്കുമായി സമർപ്പിക്കും.

വി.കുർബാനക്ക് ശേഷം നടക്കുന്ന പൊതു സമ്മേളത്തിൽ അഭിവന്ദ്യ പിതാക്ക·ാർക്കു പുറമെ ഹാർവെർസ്ട്രോ സിറ്റിയിലെ മേയർ മൈക്ക് കൊഹ്ട് ,ടൗണ്‍ സൂപ്പർവൈസർ ഹൊവാഡ് ഫിലിപ്പ്, ക്നാനായ റീജിയൻ വികാരി ജനറാൾ മോണ്‍സിഞ്ഞോർ റവ .ഫാ തോമസ് മുളവനാൽ, ഫൊറാന വികാരി ഫാ .ജോസ് തറക്കൽ എന്നിവർ ആശംസകൾ അർപ്പിക്കും. വിവിധ ദേവാലയങ്ങളിലെ20 ഓളം വൈദികർ സാക്ഷ്യം വഹിക്കുന്ന ഈ ചടങ്ങിൽ ,മിഷൻ ഡയറക്ടർ റെവ ഫാ . ജോസ് ആദോപ്പിള്ളി, പ്രോഗ്രാം കോർഡിനേറ്റർ തോമസ് പാലച്ചേരിൽ, ട്രുസ്ടീമാർ, ബിൽഡിംഗ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം കൊടുക്കും . മനോഹരമായ ഈ ദേവാലയം വാങ്ങാൻ സഹായിച്ചത് പരിശുദ്ധ മാതാവിന്‍റെ സഹായവും, ബഹുമാനപെട്ട പിതാക്ക·ാരായ ജേക്കബ് അങ്ങാടിയത് ,മാത്യു മൂലക്കാട്ട്, ജോയ് ആലപ്പാട്ട് എന്നിവരുടെ കഠിന പരിശ്രമത്തിലും , ഇടവക അംഗങ്ങളുടെ കൂട്ടായ സഹകരണത്തിന്‍റെയും ,അമേരിക്കയിലെ വിവിധ സ്റ്റേറ്റിലും, ട്രൈസ്റ്റേറ്റിലും ഉള്ള ഭക്തരുടെ നിർലോഭമായ സഹായം കൊണ്ടു മാത്രമാണ് . മഹനിയമായ ആശിർവാദ കർമ്മത്തിലും തുടർന്ന് നടക്കുന്ന സ്നേഹവിരുന്നിലും പങ്കെടുക്കുവാൻ സ്നേഹനിധികളായ എല്ലാവരെയും ക്ഷണിക്കുന്നു . കൂടുതൽ വിവരങ്ങൾക്ക് മിഷൻ ഡയറക്ടർ ഫാ ,ജോസ് ആദോപ്പിള്ളി 954 305 7850 പ്രോഗ്രാം കോർഡിനേറ്റർ തോമസ് പാലച്ചേരിൽ 914 433 6704.

റിപ്പോർട്ട്: ലൂക്കോസ് ചാമക്കാല