സ്വിറ്റ്സർലൻഡ് സന്പൂർണ ബുർഖ നിരോധനത്തിലേക്ക്

09:00 PM Sep 16, 2017 | Deepika.com
ജനീവ: രാജ്യ വ്യാപകമായി ബുർഖ നിരോധിക്കുന്നതിലേക്ക് സ്വിറ്റ്സർലൻഡ് കൂടുതൽ അടുക്കുന്നു. ഇതിനായി ജനഹിത പരിശോധന നടത്താൻ ആവശ്യമായ ഒപ്പുകൾ എഗർകിൻജൻ കമ്മിറ്റി ശേഖരിച്ചു കഴിഞ്ഞു.

2016 മാർച്ചിലാണ് കമ്മിറ്റി ഇതിനായി ഒപ്പു ശേഖരണം തുടങ്ങിയത്. മുഖം മറയ്ക്കുന്ന തരത്തിലുള്ള എല്ലാത്തരം വസ്ത്രധാരണ രീതികളും രാജ്യത്ത് പൂർണമായി നിരോധിക്കണമെന്നതാണ് ആവശ്യം. സ്വിസ് നിയമപ്രകാരം ഒരു ലക്ഷം പേരുടെ ഒപ്പു ശേഖരിച്ചാൽ ഹിതപരിശോധന ആവശ്യപ്പെടാം.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ