+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മികച്ച അധ്യാപകനുള്ള ദേശീയ പുരസ്കാരം ഡോ. ബിനുമോന്

കുവൈത്ത് സിറ്റി : ഇത്തവണത്തെ മികച്ച അധ്യാപകർക്കുള്ള ദേശീയ പുരസ്കാരത്തിനു സിബിഎസ് സി വിഭാഗത്തിൽ കുവൈത്തിലെ ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ പ്രിൻസിപ്പൽ ഡോ. ബിനുമോൻ അർഹനായി. ഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നട
മികച്ച അധ്യാപകനുള്ള ദേശീയ പുരസ്കാരം ഡോ. ബിനുമോന്
കുവൈത്ത് സിറ്റി : ഇത്തവണത്തെ മികച്ച അധ്യാപകർക്കുള്ള ദേശീയ പുരസ്കാരത്തിനു സിബിഎസ് സി വിഭാഗത്തിൽ കുവൈത്തിലെ ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ പ്രിൻസിപ്പൽ ഡോ. ബിനുമോൻ അർഹനായി.

ഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടന്ന ചടങ്ങിൽ ഉപ രാഷ്ട്രപതി വെങ്കയ്യ നായിഡുവാണു പുരസ്കാരം സമ്മാനിച്ചത്. കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രി പ്രകാശ് ജാവദേക്കർ ,സഹ മന്ത്രിമാരായ സത്യപാൽ സിംഗ് , ഉപേന്ദ്ര കുശ്വാഹ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് അവാർഡ് ജേതാക്കൾക്ക് രാഷ്ട്രപതി ഭവനിലെ ഡർബാർ ഹാളിൽ സ്വീകരണം ഒരുക്കി. രാഷ്ട്രപതി രാം നാഥ് കോവിന്ദ് ജേതാക്കളെ അനുമോദിച്ചു.

ഇന്ത്യക്ക് അകത്തും പുറത്തും പ്രവർത്തിക്കുന്ന ഇരുപത്തി നാലായിരത്തോളം സിബിഎസ്ഇ പാഠ്യ പദ്ധതി പിന്തുടരുന്ന വിദ്യാലയങ്ങളിലെ 16 അധ്യാപകരാണു ഇത്തവണ ദേശീയ പുരസ്കാരത്തിനു അർഹരായത്. ഇതിൽ ഇന്ത്യക്ക് പുറത്തുനിന്നും പ്രിൻസിപ്പൽ വിഭാഗത്തിൽ പുരസ്കാരത്തിനായി തെരഞ്ഞെടുക്കപ്പെട്ട ആളാണ് ഡോ.ബിനുമോൻ. കഴിഞ്ഞ 5 വർഷമായി കുവൈത്തിലെ ഇന്ത്യൻ കമ്യൂണിറ്റി വിദ്യാലയത്തിൽ പ്രിൻസിപ്പലായും ചീഫ് അഡ്മിനിസ്ട്രേറ്റ് ഓഫീസറായും പ്രവർത്തിച്ചു വരുന്ന ഡോ.ബിനു മോന് അർഹതക്കുള്ള അംഗീകാരം തന്നെയാണു ഈ പുരസ്കാരം.

8000 ഓളം വിദ്യാർഥികൾ പഠിക്കുന്ന അഞ്ച് ശാഖകൾ ഉള്ള ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിനെ പഠന നിലവാരത്തിൽ ഏറെ മുന്നിലെത്തിക്കാനും ഗൾഫ് നാടുകളിൽ ഏറ്റവും മികച്ച വിദ്യാലയങ്ങളിൽ ഒന്നായി ഉയർത്തുവാൻ സാധിച്ചതും ഡോ.ബിനു മോന്‍റെ പ്രവർത്തന ഫലമായിരുന്നു. പാഠ്യേതര വിഷയങ്ങളിൽ കൂടി വിദ്യാർഥികളുടെ സർഗ ശേഷി കണ്ടെത്തുന്നതിനും അവ പരിപോഷിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുകൊണ്ട് രാജ്യത്തെ 22 ഓളം വിദ്യാലയങ്ങളിലെ രണ്ടായിരത്തിൽപരം വിദ്യാർഥികളെ പങ്കെടുപ്പിച്ചു കൊണ്ട് ഡോ.ബിനുമോന്‍റെ നേതൃത്വത്തിൽ കഴിഞ്ഞ വർഷം സംഘടിപ്പിച്ച സ്കൂൾ കലോൽസവം ഏറെ ശ്രദ്ധ നേടിയിരുന്നു. ഗൾഫ് രാജ്യത്ത് ആദ്യമായാണു ഇത്തരമൊരു അന്തർ സ്കൂൾ കലോൽസവം നടത്തപ്പെടുന്നത്.

പഠന നിലവാരത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർഥികളുടെ ഉന്നമനത്തിനു വേണ്ടി എൻഐഎസ്ഒ. പാഠ്യ പദ്ധതി ആദ്യമായി കുവൈത്തിൽ നടപ്പിലാക്കിയതും അധ്യാപന രംഗത്തെ ഇദ്ദേഹത്തിന്‍റെ കാൽവയ്പുകളിൽ ഒന്നായിരുന്നു. നിലവിൽ ഗൾഫ് രാജ്യങ്ങളിൽ നടത്തുന്ന സിബിഎസ്സി പരീക്ഷയുടെ മേൽനോട്ടക്കാരൻ കൂടിയായ ഇദ്ദേഹം കോട്ടയം പുതുപ്പള്ളി സ്വദേശിയാണ്. അധ്യാപനത്തിൽ ഡോക്റ്ററേറ്റും എംബിഎ, എംഫിൽ തുടങ്ങി ഏഴോളം ബിരുദാനന്തര ബിരുദങ്ങളും സ്വന്തമാക്കിയ ബിനു മോൻ 20 വർഷമായി അധ്യാപന രംഗത്ത് പ്രവർത്തിച്ചു വരുന്നു. ഭാര്യ: സീമ. മക്കൾ: ശ്രീലക്ഷ്മി, ശ്രീ പ്രിയ.

റിപ്പോർട്ട്: സലിം കോട്ടയിൽ