+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡാളസിൽ മാർത്തോമ്മ ഭദ്രാസന സീനിയർ കോണ്‍ഫറൻസ് 20 മുതൽ

ഫാർമേഴ്സ് ബ്രാഞ്ച്: നോർത്ത് അമേരിക്കായൂറോപ്പ് മാർത്തോമ്മ ഭദ്രാസനത്തിന്‍റെ ആഭിമുഖ്യത്തിൽ നാലാമത് നാഷണൽ സീനിയർ ഫെല്ലോഷിപ്പ് കോണ്‍ഫറൻസിന് ഡാളസിൽ വേദി ഒരുങ്ങുന്നു.സെപ്റ്റംബർ 20 മുതൽ 23 വരെ ഫാർമേ
ഡാളസിൽ മാർത്തോമ്മ ഭദ്രാസന സീനിയർ കോണ്‍ഫറൻസ് 20 മുതൽ
ഫാർമേഴ്സ് ബ്രാഞ്ച്: നോർത്ത് അമേരിക്കാ-യൂറോപ്പ് മാർത്തോമ്മ ഭദ്രാസനത്തിന്‍റെ ആഭിമുഖ്യത്തിൽ നാലാമത് നാഷണൽ സീനിയർ ഫെല്ലോഷിപ്പ് കോണ്‍ഫറൻസിന് ഡാളസിൽ വേദി ഒരുങ്ങുന്നു.

സെപ്റ്റംബർ 20 മുതൽ 23 വരെ ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമ്മ ചർച്ച് ഓഫ് ഡാളസിൽ നടക്കുന്ന സമ്മേളനത്തിൽ ഭദ്രാസന എപ്പിസ്കോപ്പാ ഡോ. ഐസക് മാർ ഫിലക്സിനോസ്, ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ, റവ. ഏബ്രഹാം സ്കറിയ, റവ. ഡെന്നി ഫിലിപ്പ്, റവ. പി.സി. സജി, റിൻസി മാത്യു, റവ. മാത്യു സാമുവൽ, പ്രീന മാത്യു തുടങ്ങിയവർ സംസാരിക്കും. "Claiming Th Mountain Adding Life To Years' എന്നതാണ് സമ്മേളനത്തിന്‍റെ വിഷയം.

സമ്മേളനത്തിന്‍റെ വിജയത്തിനായി തോമസ് മാത്യു ജനറൽ കണ്‍വീനറായും ഈശോ മാളിയേൽ രജിസ്ട്രേഷൻ കണ്‍വീനറായും വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു.

റിപ്പോർട്ട്: പി.പി. ചെറിയാൻ